Flash News

ഇനി റഷ്യൻ ഭരണാധികാരികളെ വിമർശിക്കുന്നവരെ കാത്തിരിക്കുന്നത് ജയിൽ!

March 19, 2019

1216882മോസ്‌കോ: റഷ്യയില്‍ മാദ്ധ്യമങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന നിയമത്തിന് അംഗീകാരം നല്‍കി പ്രസിഡന്റ് വ്ലാദിമിർ പുടിന്‍. അധികൃതരോട് ബഹുമാനക്കുറവ് കാണിക്കുന്നവര്‍ക്കെതിരെ ഈ നിയമം പ്രയോഗിക്കാൻ വ്യവസ്ഥയുണ്ട്. വ്യാജവാർത്തയാണെന്ന് റഷ്യന്‍ ഗവണ്‍മെന്റിന് ബോദ്ധ്യപ്പെട്ടാൽ വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെ ഏത് മാദ്ധ്യമങ്ങള്‍ക്കും കനത്ത പിഴ ചുമത്താനും അവയെ നിരോധിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. മുന്നറിയിപ്പുകള്‍ അവഗണിച്ച് വിമര്‍ശനം ഉന്നയിക്കുന്നവരെ ജയിലിലടക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. മനുഷ്യാവകാശ സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധത്തെ വകവെക്കാതെയാണ് നിയമം നടപ്പിലാക്കുന്നത്.

ആദ്യത്തെ റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്‍സിന്റെ മരണ ശേഷം 2000-ത്തിൽ അധികാരത്തില്‍ വന്ന പുടിന്‍ ഒരു തവണ മാത്രമേ റഷ്യന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടുള്ളൂ. ഭരണഘടനാ പ്രശ്‌നമുള്ളത് കൊണ്ട് മാത്രം 2008 മുതല്‍ 2012 വരെ വിശ്വസ്തനായ ദിമിത്രി മെദ്‌വദേവിനെ പ്രസിഡന്റാക്കി പ്രധാനമന്ത്രി സ്ഥാനത്തിരുന്നു അധികാരം നിയന്ത്രിച്ചു.

66-കാരനായ പുടിന്‍ ഈയിടെ നടപ്പാക്കിയ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ജനരോഷംത്തിനിടയാക്കിയിരുന്നു. പശ്ചാത്യ ഉപരോധം വിളിച്ചുവരുത്തിയത് പുടിന്റെ നടപടികളാണെന്ന അഭിപ്രായം റഷ്യയില്‍ വ്യാപിക്കുകയാണ്. കനത്ത സാമ്പത്തിക പ്രതിസന്ധിമൂലം ബുദ്ധിമുട്ടുന്ന റഷ്യയില്‍ പുടിന്റെ ജനപ്രീതി ദിനം പ്രതി താഴുകയും ചെയ്യുന്നു. ഇത് മറികടക്കാനാണ് സോവിയറ്റ് യൂണിയൻ  മാതൃകയിലുള്ള സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ പുടിന്‍ നടപ്പാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top