Flash News

26ാം പിറന്നാളിന് ഡ്രൈവര്‍ക്കും സഹായിക്കും അമ്പത് ലക്ഷം സമ്മാനമായി നല്‍കി ആലിയ ഭട്ട്

March 19, 2019

Pretty_Cute_Alia_Bhatt_Bollywood_Celebrity_Wallpapersആഡംബര ജീവിതം നയിക്കുന്നവരാണ് ബോളിവുഡ് നടിമാരില്‍ ഭൂരിഭാഗവും. ചിലപ്പോള്‍ കയ്യിലുളള ബാഗിന്റ വില ലക്ഷങ്ങളാകും. പാര്‍ട്ടിക്കും മറ്റുമായി പൊടിക്കുന്നത് വേറെയും. എന്നാല്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്ന നടിമാരില്‍ നിന്ന് വ്യത്യസ്തയാണ് നടി ആലിയ ഭട്ട്. തന്റെ 26ാം പിറന്നാളിന് ആലിയ തന്റെ ഡ്രൈവര്‍ക്കും സഹായിക്കും സമ്മാനമായി നല്‍കിയത് 50 ലക്ഷം രൂപയുടെ ചെക്കാണ്. സിനിമ കരിയറിന്റെ തുടക്കം മുതല്‍ ആലിയക്കൊപ്പമുളള ആളുകളാണ് ഡ്രൈവറായ സുനിലും സഹായി അന്‍മോളും. ആലിയ നല്‍കിയ തുക കൊണ്ട് ഇവര്‍ ജുഹുവിലും ഖന്‍ ദണ്ഡയിലും പുതിയ രണ്ട് വീടുകള്‍ വാങ്ങിച്ചു.

ഒരുകാലത്ത് അഭിനയവുമായി ബന്ധപ്പെട്ട് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ആലിയ. അച്ഛനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന്റെ കരുതലിലൂടെയാണ് സിനിമരംഗത്ത് കാല്‍വച്ചതെങ്കിലും പിന്നീടുളള നടിയുടെ വളര്‍ച്ച ഒറ്റയ്ക്ക് തന്നെയായിരുന്നു.

ബോളിവുഡില്‍ യുവനായികമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ആലിയ ഭട്ട്. ‘കളങ്ക്’, ‘ബ്രഹ്മാസ്ത്ര്’,സല്‍മാന്‍ ഖാനൊപ്പം ‘ഇന്‍ഷാളളാ’ തുടങ്ങിയ വമ്പന്‍ പ്രൊജക്ടുകളാണ് ആലിയയുടെതായി ഒരുങ്ങുന്നത്. അവസാന റിലീസായ ‘ഗള്ളിബോയ്’ സൂപ്പര്‍ ഹിറ്റായിരുന്നു. കാമുകന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ആലിയയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. രണ്‍ബീറിനൊപ്പം അമേരിക്കയില്‍ അവധി ആഘോഷിക്കുകയാണ് താരം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top