Flash News

സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ അധികാരം രാജാവ് വെട്ടിക്കുറച്ചു

March 19, 2019

4320ലണ്ടന്‍: സല്‍മാന്‍ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ധനകാര്യങ്ങളിലെ അധികാരങ്ങളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ രാജാവ് ഇക്കാര്യം വെളിപ്പെടുത്തിയതായി പശ്ചാത്യ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം പരസ്യപ്പെടുത്താന്‍ സൗദി അധികൃതര്‍ തയ്യാറായിട്ടില്ല. സൗദി അറേബ്യയുടെയും രാജകുടുംബത്തിന്റെയും വിദേശ നിക്ഷേപങ്ങളുടെ ചുമതലകള്‍ മുസായിദ് അല്‍ ഐബാന്‍ എന്ന വിശ്വസ്തനെ രാജാവ് ഏല്‍പ്പിച്ചു. ഹാര്‍വാര്‍ഡില്‍ നിന്നുള്ള ബിരുധദാരിയാണ് മുസായിദ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതലയും ഇദ്ദേഹത്തിന് നല്‍കി.

സല്‍മാന്‍ രാജകുമാരന്റെ പല നടപടികളും രാജകുടുംബത്തിന്റെ വിമര്‍ശനത്തിന് കാരണമായിരുന്നു.  രണ്ടാഴ്ചക്കിടയില്‍ നടന്ന പല സുപ്രധാന യോഗങ്ങളിലും സല്‍മാന്‍ രാജകുമാരന്‍ പങ്കെടുത്തിരുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top