Flash News

കോണ്‍ഗ്രസ് രാജ്യത്തിനുവേണ്ടി ചെയ്തതിന്റെ കണക്കെടുക്കാതെ അഞ്ചു വര്‍ഷം കൊണ്ട് നിങ്ങളെന്തു ചെയ്തു എന്ന് വ്യക്തമാക്കുക; ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി

March 19, 2019

priyanaka-gandhiലഖ്‌നൗ: എഴുപതു വര്‍ഷത്തെ കോണ്‍ഗ്രസിന്റെ സംഭാവനകള്‍ ചോദ്യം ചെയ്യുന്നവര്‍ അഞ്ച് വര്‍ഷം കൊണ്ട് എന്തു ചെയ്‌തെന്ന് വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗംഗാ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അവര്‍. വാക്കുകളിലല്ലാതെ പ്രവര്‍ത്തിയില്‍ മോദി ഭരണം ദുരന്തമായിരുന്നെന്ന് അവര്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ സംഭാവനകളെ കുറിച്ചുള്ള ചോദ്യം കാലഹരണപ്പെട്ടതെന്ന് പറഞ്ഞ അവര്‍ അഞ്ച് വര്‍ഷം കൊണ്ട് മോദി ചെയ്തതെന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യം ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണെന്ന് പറയുക മാത്രമാണ് അവര്‍ ചെയ്യുന്നത്. മോദി സര്‍ക്കാരില്‍ ഒരാള്‍ പോലും തൃപ്തനല്ല.

2019ല്‍ ജനങ്ങള്‍ ഈ സ്ഥിതിക്ക് മാറ്റംവരുത്തും. കര്‍ഷകരും യുവാക്കളും തൊഴിലാളികളും സന്തോഷിക്കുന്നില്ല. സര്‍ക്കാര്‍ മാറി കിട്ടാന്‍ ആഗ്രഹിക്കുന്നവരാണ് അവരെന്നും പ്രിയങ്ക പറഞ്ഞു. ബദോഹിയിലെ സീതാദേവിയുടെ സമാധിസ്ഥലത്ത് പ്രിയങ്ക ഗാന്ധി പ്രാര്‍ഥന നടത്തി. തുടര്‍ന്ന് റോഡുമാര്‍ഗം ഗ്രാമങ്ങളിലെത്തിയ പ്രിയങ്കക്ക് ആവേശകരമായ വരവേല്‍പാണ് ലഭിച്ചത്. മിര്‍സാപൂരിലെ വിന്ധ്യവാസിനി ദേവീ ക്ഷേത്രത്തില്‍ പ്രിയങ്ക പ്രാര്‍ഥനക്കെത്തിയതറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ മോദി വിളികളുമായി രംഗത്തെത്തി. ഖ്വാജ ജനബ് ഇസ്മയില്‍ ക്രിസ്റ്റി ദര്‍ഗയിലും അവര്‍ പ്രാര്‍ഥന നടത്തി. ബടൗലി ഘട്ടില്‍ നിന്നാണ് ഇന്നത്തെ ഗംഗായാത്ര തുടങ്ങിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top