Flash News

ഇന്നത്തെ നക്ഷത്ര ഫലം (19 മാര്‍ച്ച് 2019)

March 19, 2019

Monthly-horoscope-October-zodiac-reading-astrology-forecast-star-sign-1025227അശ്വതി: തൊഴില്‍ മേഖലകളില്‍ അനുകൂല സാഹചര്യമുണ്ടാകും. പ്രവര്‍ത്തി പരിചയത്താല്‍ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. അക്ഷീണം പ്രവര്‍ത്തിക്കാൻ സന്നദ്ധനാകും.

ഭരണി: സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വര്‍ധിക്കും. അക്ഷീണം പ്രവര്‍ത്തിക്കാൻ സന്നദ്ധനാകും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. വ്യവസ്ഥകള്‍ പാലിക്കും.

കാര്‍ത്തിക: നറുക്കെടുപ്പില്‍ വിജയിക്കും. വിദേശ യാത്രാനുമതി ലഭിക്കും. വിനയത്തോടുകൂടിയ സമീപനം ഫലപ്രാപ്തിക്ക് വഴിയൊരുക്കും.

രോഹിണി: ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും. പുതിയ തൊഴിലവസരം വന്നുചേരും. പുത്രന്‍റെ സൗമ്യസ്വഭാവം ആശ്വാസത്തിനു വഴിയൊരുക്കും.

മകയിരം: ആശയവിനിമയങ്ങളില്‍ ശ്രദ്ധിക്കണം. പുതിയ ഗൃഹം വാങ്ങുവാന്‍ തീരുമാനിക്കും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ഊഹക്കച്ചവടത്തില്‍ നിന്നും പിന്മാറു കയാണ് നല്ലത്.

തിരുവാതിര: സമൂഹത്തില്‍ ഉന്നതരെ പരിചയപ്പടാന്‍ അവസരമുണ്ടാകും. സംതൃപ്തിയോടുകൂടിയ പുതിയ ദൗത്യം ഏറ്റെടുക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.

പുണര്‍തം: മാതാവിന് അസുഖം വര്‍ധിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. പ്രവര്‍ത്തിയിലുള്ള ലാഘവത്വം മാതൃകാപരമാകും. സംതൃപ്തിയും, സമാധാനവും കുടും ബ സൗഖ്യവും ഉണ്ടാകും.

പൂയ്യം: നിയമനാനുസൃതമല്ലാത്ത പണമിടപാടുകളില്‍ നിന്നും പിന്മാറണം. അച്ചടക്കം പാലിക്കാൻ തയാറാകും. ഔദ്യോഗികമായ യാത്രകള്‍ വിഫലമാകും.

ആയില്യം: പക്വതയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയുണ്ടാകും. പവിത്രമായ കാര്യങ്ങള്‍ തനതായ മൂല്യത്തോടുകൂടി ചെയ്തു തീര്‍ക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.

മകം: കാര്യ സാധ്യങ്ങള്‍ക്കു കാലതാമസമുണ്ടാകും. ക്രയവിക്രയങ്ങളില്‍ സൂക്ഷിക്കണം. ക്ഷമിക്കാനും സഹിക്കാനുമുളള കഴിവ് ആര്‍ജിക്കും. ഉദാര മനോഭാവം നല്ലതാണ്.

പൂരം: ബന്ധുസഹായത്താല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പൂര്‍വീക സ്വത്തില്‍ ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെക്കും. മധുരമായ സംസാരരീതി അഭീഷ്ട കാര്യവിജയത്തിനു വഴിയൊരുക്കും.

ഉത്രം: യാത്രാക്ലേശം വര്‍ധിക്കും. ചര്‍ച്ചകള്‍ക്കും സന്ധിസംഭാഷണത്തിനും ഫലമുണ്ടാവുകയില്ല. വാക്കു പാലിക്കുകയില്ല.

അത്തം: ശുഭസൂചകങ്ങളായ പ്രവര്‍ത്തികളില്‍ വ്യാപൃതനാകും. അപര്യാപ്തതകളെ അതിജീവിക്കാൻസാധിക്കും. വസ്തുതര്‍ക്കം പരിഹരിക്കാൻവിട്ടുവീഴ്ചയ്ക്ക് തയാറാകും.

ചിത്ര: വ്യാപാര സ്ഥാപനത്തില്‍ സുരക്ഷാനടപടികള്‍ സുശക്തമാക്കും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. ഊര്‍ജസ്വലതയോടും നിശ്ചയദാര്‍ഢ്യത്തോടും പ്രവര്‍ത്തിക്കാൻ സാധിക്കും.

ചോതി: കാര്യനിര്‍വഹണശക്തി വര്‍ധിക്കും. പരീക്ഷ,ഇന്‍റര്‍വ്യൂ, വാക് വാദങ്ങള്‍ തുടങ്ങിയവയില്‍ വിജയിക്കും. പ്രയത്നത്തിന് പൂര്‍ണഫലം ഉണ്ടാകും. ആശയങ്ങള്‍ ഫലിക്കും.

വിശാഖം: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ഉപരിപഠനത്തിനു ചേരും. സദ്സംഭാഷണത്താല്‍ പ്രവര്‍ത്തനവിജയമുണ്ടാകും.

അനിഴം: പരദ്രവ്യാസക്തി ഉപേക്ഷിക്കണം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചുമതലകള്‍ മറ്റൊരാളെ ഏല്പിക്കരുത്.

തൃക്കേട്ട: അന്തര്‍മുഖത ഉപേക്ഷിച്ചാല്‍ നല്ല ഉദ്യോഗത്തിനു അവസരമുണ്ടാകും. സ്വന്തം കഴി‌വുകേടുകളെ മനസിലാക്കാതെ അന്യരെ കുറ്റം പറയരുത്. ഏറെക്കുറെ പൂര്‍ത്തിയാക്കിയ ഗൃഹത്തില്‍ താമസിച്ചു തുടങ്ങും.

മൂലം: പ്രബലന്മാരോട് വാക് തര്‍ക്കത്തിനു പോകരുത്. പരമാധികാരസ്ഥാനം നഷ്ടപ്പെടും. പ്രയത്നങ്ങള്‍ വിഫലമായിത്തീരും. അസുഖങ്ങള്‍ വര്‍ധിക്കും.

പൂരാടം: മാര്‍ഗതടസങ്ങള്‍ നീങ്ങും. വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വ്യവസ്ഥകള്‍ പാലിക്കും. ആത്മവിശ്വാസത്താല്‍ പുതിയ ദൗത്യം ഏറ്റെടുക്കും.

ഉത്രാടം: കീഴ്വഴക്കങ്ങള്‍ തെറ്റിച്ചാല്‍ മാനഹാനി വന്നുചേരും. നിശ്ചിതകാലയളവിനു മുമ്പ് ഉദ്യോഗത്തില്‍ നിന്ന് വിരമിക്കാൻ തീരുമാനിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സുഹൃത്ത് മുഖാന്തിരം സാധിക്കും.

തിരുവോണം: അവധിയെടുത്ത് പുണ്യതീര്‍ഥയാത്ര പുറപ്പെടും. മാതാപിതാക്കളെ അനുസരിക്കുന്നതില്‍ ആത്മനിര്‍വൃതിയുണ്ടാകും. ആസ്വാദ്യകരമായ അനുഭവമുണ്ടാകും.

അവിട്ടം: പ്രസന്നഭാവം പ്രയത്ന ഫലാനുഭവങ്ങള്‍ക്കു വഴിയൊരുക്കും. ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് അംഗീകാരം ലഭിക്കും. ശുഭഭാവനകള്‍ യാഥാര്‍ഥ്യമാകും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും.

ചതയം: വിനയത്തോടുകൂടിയ സമീപനം സര്‍വകാര്യവിജയത്തിനു വഴിയൊരുക്കും. സുഹൃത് സഹായഗുണമുണ്ടാകും. നിന്ദാശീലം ഉപേക്ഷിക്കണം.

പൂരോരുട്ടാതി: അബദ്ധങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ഉള്‍പ്രേരണയുണ്ടാകും. ആത്മ പ്രശംസ അരുത്. വ്യാപാര വിതരണരംഗങ്ങളില്‍ മാന്ദ്യം അനുഭവപ്പെടും. ഉത്സാഹവും ഉന്മേഷവും കുറയുന്നതിനാല്‍ അവധിയെടുക്കും.

ഉത്രട്ടാതി: മറന്നുകിടപ്പുള്ള കാര്യങ്ങള്‍ ഓര്‍മ വരും. അറിവുള്ള കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതില്‍ ആത്മ നിര്‍വൃതിയുണ്ടാകും. ആത്മവിശ്വാസത്തോടുകൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും.

രേവതി: പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ അന്യദേശയാത്ര പുറപ്പെടും. നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തി നേടും. മത്സരരംഗങ്ങളില്‍ വിജയിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top