Flash News

വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍

March 19, 2019

new-zealand-terror-attack-1ബ്രിട്ടന്‍: ന്യൂസിലന്‍ഡിലെ പള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് മുസ്ലീം നേതാക്കളുടെ തുറന്നകത്ത്. ഇസ്ലാമോഫോബിയ വ്യാപിക്കുന്നത് തടയാന്‍ ഭരണകൂടം നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഒക്ടോബറില്‍ പിട്സ്ബര്‍ഗില്‍ സെനഗോഗിനുനേരെയുണ്ടായ ആക്രമണം, 2015ല്‍ സൗത്ത് കരോലിനയില്‍ ബ്ലാക്ക് ചര്‍ച്ചിനുനേരെയുണ്ടായ വെടിവെപ്പ്, 2017 ജൂണില്‍ ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്കിനുനേരെ നടന്ന ആക്രമണം തുടങ്ങിയവയെല്ലാം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ദ ഗാര്‍ഡിനില്‍ പ്രസിദ്ധീകരിച്ച കത്തിലൂടെയാണ് മുസ്ലിം നേതാക്കള്‍ അവരുടെ നിലപാട് വ്യക്തമാക്കുന്നത്.

‘ഇത്തരം വിദ്വേഷ കാഴ്ചപ്പാടുകളാണ് മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ സംവാദങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും പ്രചരിക്കുന്നതെങ്കില്‍ ലോകമെമ്പാടുമുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ ഇത്തരം ആക്രമണ ഭീഷണികള്‍ നേരിടുന്നത് തുടരും’ കത്തില്‍ പറയുന്നു. യു.കെ, യു.എസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നും മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന നേതാക്കളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ന്യൂസിലന്‍ഡിലെ ആക്രമണം ഇസ്ലാമോഫോബിയ വളര്‍ത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വിദ്വേഷം പ്രചരിപ്പിക്കുന്ന നിരവധി കോളങ്ങളില്‍ നിന്നും മുസ്ലിം വിദ്വേഷികളായ രാഷ്ട്രീയക്കാരുടെ സോഷ്യല്‍ മീഡിയ വിദ്വേഷങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണെന്നും കത്തില്‍ പറയുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top