Flash News

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്

March 19, 2019

ochira-kidnapped_InPixioകൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയത് സി.പി.എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമെന്ന് പൊലീസ്. ഓച്ചിറ സ്വദേശിയും സി.പി.എം പ്രാദേശിക നേതാവിന്റെ മകനുമായി റോഷനും സംഘവുമാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പതിമൂന്ന് വയുസ്സാകാരിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഓച്ചിറ വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നവരാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു. തുടര്‍ന്ന് വഴിയില്‍ തള്ളിയശേഷം പെണ്‍കുട്ടിയെ കൊണ്ട് കടന്നുകളായുകയായിരുന്നു.

തുടര്‍ന്ന് ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി എടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. കൊല്ലം എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയുണ്ടെന്നതുള്‍പ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top