Flash News

ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല

March 19, 2019

f-idai-a-20190320-870x580ഹരാരെ: ഇദായ് ചുഴലിക്കാറ്റില്‍ സിംബാബ്വേയിലും മൊസാംബിക്കിലുമായി 120 ഓളം പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് രൂക്ഷമായതിനോടനുബന്ധിച്ച് പേമാരിയും വെള്ളപ്പൊക്കവുമുണ്ടായി. ദുരന്തത്തില്‍ നിരവധി വീടുകളും മരങ്ങളും നശിക്കുകയും വന്‍തോതില്‍ കൃഷിനാശം സംഭവിക്കുകയും ചെയ്തു. നൂറില്‍ കൂടുതല്‍ പേരെ കാണാതാവുകയും ചെയ്തു.

പ്രദേശത്ത് വ്യാഴാഴച വൈകിട്ടാണ് ചുഴലിക്കാറ്റ് ഉണ്ടായത്. മൊസാംബിക് മേഖലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. പിന്നീട് ചുഴലിക്കാറ്റ് മലാവിയിലേക്കും സിംബാബ്വേയിലേക്കും നീങ്ങുകയായിരുന്നു. സിംബാബ്വേയില്‍ 65 പേരും മൊസാംബിക്കില്‍ 62 പേരുമാണ് മരിച്ചത്. അനവധി പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയും സര്‍ക്കാരും കണക്കാക്കുന്നു. മഴയും കാറ്റും ശക്തമായി തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുക എന്നത് ദുഷ്‌ക്കരമാണ്. സിംബാബ്വെന്‍ സൈന്യമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

റെ‍ഡ്ക്രോസുമായ് ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനവും സഹായവിതരണവും ഊര്‍ജിതമാക്കിയെന്നും പ്രസിഡന്റ് ഫിലിപ്പെ ന്യൂസി വാര്‍ത്താലേഖകരോട് പറഞ്ഞു. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളായ സിം‌ബാബ്‌വേ, ഹരാരെ, മലായ് ദക്ഷിണാഫ്രിക്ക തുടങ്ങിയ ഇടങ്ങളിലും ഇദായ് കനത്ത പ്രഹരമേല്‍പ്പിക്കുകയാണ്. മലായില്‍ മാത്രം ഇരുന്നൂറിലധികം പേര്‍ക്ക് ജീവഹാനിയുണ്ടായി. വിമാനത്താവളങ്ങളും റെയില്‍പാതകളും തകര്‍ന്നു. പലയിടങ്ങളിലും ശക്തമായ ഒഴുക്കുമൂലം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. 2000ത്തില്‍ ഈ രാജ്യങ്ങളില്‍ വീശിയടിച്ച ഐലീന്‍ ചുഴലിക്കാറ്റിനുശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ കാറ്റാണ് ഇദായ്. ഒരാഴ്ച ഇദായ് ശക്തമായി പ്രഹരിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

_106057259_flood 1CD38B02-9BC1-460F-A9DC-B40E1D621766_w1023_r1_s drone footage of Cyclone Idai damage in Mozambique.jpg_37784472_ver1.0_640_360 SEC_57425207

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top