Flash News

എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്

March 19, 2019

newzealand-terror-attack1-1

ക്രൈസ്റ്റ് ചര്‍ച്ച് (ന്യൂസിലാന്‍ഡ്): കഴിഞ്ഞ വെള്ളിയാഴ്ച ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മുസ്ലിം പള്ളികളില്‍ ഭീകരാക്രമണം നടത്തി 50 പേരെ കൊലപ്പെടുത്തിയ ബ്രന്റണ്‍ ടാരന്റ് കേസ് വാദിക്കാന്‍ തനിക്ക് അഭിഭാഷകന്‍ വേണ്ടെന്നും എല്ലാ വിചാരണകളും താന്‍ ഒറ്റയ്ക്ക് നേരിടുമെന്നും കോടതിയില്‍ അറിയിച്ചു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ടാരന്റിനെ ഏപ്രില്‍ അഞ്ചുവരെ റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം കോടതിയില്‍ ഹാജരായിരുന്ന അഭിഭാഷകന്‍ റിച്ചാര്‍ഡ് പീറ്റേഴ്‌സ് വഴിയാണ് ബ്രന്റണ്‍ ടാരന്റ് ഇക്കാര്യം അറിയിച്ചത്. ടാരന്റിന്റെ മാനസികനിലയില്‍ തകരാറില്ലെന്നും പീറ്റേഴ്‌സ് വ്യക്തമാക്കി.

christchurch-shooting-a-dozen-critical-49-dead-new-zealand-gun-laws-to-changeക്രൈസ്റ്റ്ചര്‍ച്ചിലുള്ള രണ്ടു പള്ളികളില്‍ ജുമുഅ വെള്ളിയാഴ്ച നമസ്‌കാരസമയത്താണ് ബ്രന്റണ്‍ ടാരന്റ് വെടിവെപ്പ് നടത്തിയത്. 50 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും 34 ആശുപത്രിയില്‍ കഴിയുകയുമാണ്. അതില്‍ ഒരു നാലുവയസ്സുകാരി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

അതേസമയം, ടാരന്റിന്റെ സഹോദരിയുടെതുള്‍പ്പെടെ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലുള്ള രണ്ടു വീടുകളില്‍ ഓസ്‌ട്രേലിയന്‍ ഭീകര വിരുദ്ധപോലീസ് തിങ്കളാഴ്ച പരിശോധന നടത്തി. വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ നിറച്ച 74 പേജ് കുറിപ്പ് ടെറാന്റിന്റേതായി കണ്ടെത്തി. യൂറോപ്പിലേക്കു കുടിയേറുന്ന നിരക്കുകള്‍ കുറയ്ക്കണമെന്ന് ഇയാള്‍ ഈ കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് തന്റെ ഹീറോ എന്നും, അദ്ദേഹത്തില്‍ നിന്നാണ് തനിക്ക് ഈ ആക്രമണം നടത്താന്‍ പ്രചോദനമുണ്ടായതെന്നും ഇയാള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top