Flash News

ഇന്നത്തെ നക്ഷത്ര ഫലം (20 മാര്‍ച്ച് 2019)

March 20, 2019

1234568_8080

അശ്വതി: വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ജന്മനാട്ടിലേക്ക് യാത്രയ്ക്ക് ഒരുങ്ങും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും.

ഭരണി: പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെക്കും. ആത്മവിശ്വാസം വര്‍ധിക്കും. ദാമ്പത്യ സൗഖ്യവും അഭീഷ്ടകാര്യവിജയവും സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

കാര്‍ത്തിക: പ്രവര്‍ത്തനങ്ങളില്‍ പ്രശസ്തവിജയം ഉണ്ടാകും. കലാകായികമത്സരങ്ങള്‍ക്ക് പരിശീലനം തുടങ്ങി വെക്കും. ബന്ധുക്കള്‍ തുടങ്ങുന്ന വ്യാപാരത്തില്‍ പങ്കുചേരും.

രോഹിണി: പലവിധ സൗകര്യങ്ങള്‍ക്കായി പട്ടണത്തിലേക്ക് താമസം മാറ്റും. ശ്രേഷ്ഠമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വവും നിര്‍ദ്ദേശവും നല്‍കും.

മകയിരം: പൂര്‍വിക സ്വത്ത് രേഖാപരമായി ലഭിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും. ആഗ്രഹങ്ങള്‍ സാധിക്കും.

തിരുവാതിര: സൗമ്യ സമീപനത്താല്‍ അനൈക്യതകള്‍ ഒളിഞ്ഞുമാറും. പാരമ്പര്യപ്രവൃത്തികള്‍ തുടങ്ങി വെക്കും. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും. വിജ്ഞാനപ്രദമായ ചര്‍ച്ചയില്‍ പങ്കെടുക്കും.

പുണര്‍തം: മധ്യസ്ഥരോടുള്ള ആത്മവിശ്വാസം അബദ്ധമാകും. പകര്‍ച്ചവ്യാധി പിടിപെടും. ദുശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറാകും. ചര്‍ച്ചകള്‍ പരാജയപ്പെടും.

പൂയം: വാത നാഡീരോഗങ്ങള്‍ക്ക് ആയുര്‍വേദചികിത്സ തുടങ്ങും. ശുഭകര്‍മങ്ങളില്‍ ഏര്‍പ്പെടുന്നത് ഇന്ന് നല്ലതല്ല. പണം കടം കൊടുക്കുക, ജാമ്യം നില്‍ക്കുക, കടം വാങ്ങു ക എന്നിവ അരുത്.

ആയില്യം: ഓര്‍മശക്തിക്കുറവിനാല്‍ സാമ്പത്തികരംഗങ്ങളില്‍ നിന്നും അന്യരെ പഴിപറയുന്ന സ്വഭാവത്തില്‍ നിന്നും പിന്മാറുകയാണ് വേണ്ടത്. ഔദ്യോഗികമായ യാത്രകളും ചര്‍ച്ചകളും മാറ്റിവെക്കുവാനിടവരും.

മകം: കഠിനാദ്ധ്വാനത്താല്‍ കാര്യസാധ്യമുണ്ടാകും. സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും.

പൂരം: നിസാരകാര്യങ്ങള്‍ക്കുള്ള പിണക്കം മാറ്റി ലോഹ്യമാകും. ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കുവാനിടവരും. പൂര്‍വികസ്വത്ത് രേഖാപരമായി വാങ്ങുവാന്‍ ഏര്‍പ്പാടുചെയും.

ഉത്രം: വ്യാപാരസ്ഥാപനത്തില്‍ മോഷണ ശല്യമുണ്ടാകും. അനുസരണയില്ലാതെ പ്രവര്‍ത്തിച്ചാല്‍ അബദ്ധമാകും. പ്രത്യുപകാരം ചെയാൻ അവസരമുണ്ടാകും.

അത്തം: കടം കൊടുത്ത സംഖ്യതിരിച്ചുലഭിക്കും. പുതിയ ഭരണപരിഷ്കാരം അവലംബിക്കും. ചികിത്സഫലിച്ചു തുടങ്ങും. ആത്മസംയമനത്താല്‍ ആഗ്രഹപൂര്‍ത്തിയുണ്ടാകും.

ചിത്ര: സാമ്പത്തിക വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പരസ്പരവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണം. ചെയ്യുന്ന പ്രവൃത്തികളെല്ലാം വിപരീതമായിത്തീരും.

ചോതി: സുഹൃത്തിന്‍റെ പുതിയ സംരംഭത്തിന് ആശംസകള്‍ നേരും. പുത്രന് ഗൃഹം വാങ്ങാന്‍ അന്വേഷണമാരംഭിക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും.

വിശാഖം: പറയുന്നവാക്കുകള്‍ ഫലപ്രദമാകും വിജ്ഞാനങ്ങള്‍ കൈമാറും. സുരക്ഷാ സംവിധാനം സുദൃഢമാക്കും. സ്വതന്ത്രമായി പണം മുടക്കിയുള്ള കര്‍മ പദ്ധതികള്‍ തുടങ്ങും.

അനിഴം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദീര്‍ഘകാലനിക്ഷേപത്തിനു പണം മുടക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും.

തൃക്കേട്ട: അഹോരാത്രം പ്രവര്‍ത്തിച്ചാല്‍ സ്വല്പം ഫലമുണ്ടാകും. നിലപാടില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകും. പുരാണം, ഇതിഹാസം, ഭാരതീയ ശാസ്ത്രങ്ങള്‍ തുടങ്ങിയവയില്‍ താല്പര്യമുണ്ടാകും.

മൂലം: നിയന്ത്രണങ്ങളാല്‍ നീക്കിയിരുപ്പ് ഉണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഉപരിപഠനത്തിനു ചേരും.

പൂരാടം: ആവിഷ്കരിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കും. ബൃഹത്പദ്ധതികള്‍ക്കു തുടക്കം കുറിക്കും. അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ സാധിക്കും.

ഉത്രാടം: സുഖഭക്ഷണവും സുഖസുഷുപ്തിയും ശുഭകര്‍മങ്ങളില്‍ വിജയവും ഉണ്ടാകും. പ്രോത്സാഹനസമാനം ലഭിക്കും. പാരമ്പര്യ ചികിത്സാ രീതികള്‍ അവലംബിക്കും.

തിരുവോണം: പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തി നേടും. വിരോധികള്‍ വര്‍ധിക്കും. ആത്മവിശ്വാസം വര്‍ധിക്കും. സന്താന സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും.

അവിട്ടം: നയതന്ത്രങ്ങള്‍ വിജയിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സുവ്യക്തമായ കര്‍മ പദ്ധതികള്‍ക്കു രൂപരേഖ തയാറാകും. ആഗ്രഹസാഫല്യമുണ്ടാകും.

ചതയം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. സന്താനസൗഖ്യമുണ്ടാകും. വിദഗ്ധോപദേശത്താല്‍ പണം മുടക്കും.

പൂരോരുട്ടാതി: പ്രവര്‍ത്തനഗുണത്താല്‍ പ്രശംസകേള്‍ക്കും. വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കും. സുരക്ഷിതമായ സ്ഥലത്തേക്ക് താമസം മാറ്റും.

ഉത്രട്ടാതി: അധിക സംസാരം ഉപേക്ഷിക്കണം. ദേഹാസ്വാസ്ഥ്യത്താല്‍ അവധിയെടുക്കും. പൂര്‍ണതയില്ലാത്ത പദ്ധതികള്‍ തിരസ്കരിക്കപ്പെടും. അശ്രദ്ധകൊണ്ട് പണനഷ്ടമുണ്ടാകും.

രേവതി: കഠിനപ്രയത്നത്താല്‍ കാര്യവിജയമുണ്ടാകും. ദുര്‍ചിന്തകള്‍ ഉപേക്ഷിക്കും. യാത്രാമധ്യേ വിഘ്നങ്ങള്‍ ഉണ്ടാകും. ഓര്‍മശക്തി കുറയും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top