Flash News

ഫിലാഡല്‍ഫിയ സെ. ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 29, 30 തിയതികളില്‍

March 20, 2019 , ജോസ് മാളേയ്ക്കല്‍

Fr. Saji Mukkoott (2)ഫിലാഡല്‍ഫിയ: സെ. ജൂഡ് മലങ്കര കത്തോലിക്കാ ഇടവകയില്‍ നോമ്പുകാലത്തിനൊരുക്കമായി വാര്‍ഷിക ധ്യാനം നടത്തുന്നു. മാര്‍ച്ച് 29 വെള്ളി, 30 ശനി എന്നീ രണ്ടു ദിവസങ്ങളിലായിട്ടാണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് റവ. ഫാ. മാത്യു തുണ്ടിയില്‍, ഡോ. റെയ്മണ്ടോ അന്‍റോയിന്‍, ഡോ. സിസ്റ്റര്‍ ജോസ്ലിന്‍ എടത്തില്‍ എന്നിവരാണ്. മുതിര്‍ന്നവര്‍ക്കും, മലയാളം മനസിലാവുന്ന യുവജനങ്ങള്‍ക്കും മലയാളത്തിലൂള്ള ധ്യാനം ഫാ. തുണ്ടിയിലും, ഇംഗ്ലീഷിലുള്ള യുവജനധ്യാനം ഡോ. റെയ്മണ്ടോയും നയിക്കും. സണ്ടേസ്കൂള്‍ കുട്ടികള്‍ക്കുള്ള ധ്യാനം നല്‍കുന്നത് സിസ്റ്റര്‍ ഡോ. ജോസ്ലിന്‍ എടത്തില്‍ ആയിരിക്കും.

മാര്‍ച്ച് 29 വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചര മണിക്ക് ആരംഭിക്കുന്ന ധ്യാനം ഒന്‍പതു മണിക്ക് അവസാനിക്കും. മാര്‍ച്ച് 30 ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്കാരംഭിച്ച് വൈകിട്ട് ആറുമണിക്ക് സമാപിക്കും. വചനസന്ദേശം, വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാര്‍ത്ഥന, വി. കുരിശിന്‍റെ വഴി എന്നിവയാണു ധ്യാന ദിവസങ്ങളിലെ ശുശ്രൂഷകള്‍.

ധ്യാനത്തില്‍ പങ്കെടുത്ത് നോമ്പിന്‍റെ ചൈതന്യവും, അനുഗ്രഹവും പ്രാപിപ്പാന്‍ എല്ലാവരെയും ഇടവകവികാരി റവ. ഡോ. സജി മുക്കൂട്ട്, ദേവാലയകമ്മിറ്റി എന്നിവര്‍ ക്ഷണിക്കുന്നു. ഫിലിപ് (ബിജു) ജോണ്‍ അറിയിച്ചതാണീ വിവരങ്ങള്‍.

ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. സജി മുക്കൂട്ട് (വികാരി) 917 673 5318, ജോണ്‍ എടത്തില്‍ (സെക്രട്ടറി) 267 738 5233.

lent


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top