Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

തിരുവല്ലയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു

March 20, 2019

kavitha-vijayakumarകൊച്ചി: തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. പെണ്‍കുട്ടിയ്ക്ക് 65 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. മാത്രമല്ല, കുത്തേറ്റ ഭാഗത്ത് അണുബാധയുണ്ടായത് നിയന്ത്രിക്കാനും കഴിഞ്ഞിരുന്നില്ല.

ഈ മാസം പതിമൂന്നിനാണ് കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു അയിരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് കുത്തി വീഴ്ത്തിയതിന് ശേഷം തീ കൊളുത്തിയത്. ഇയാളെ ഉടന്‍ തന്നെ നാട്ടുകാര്‍ പിടികൂടുകയും പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ മാസം 12 നാണ് പെണ്‍കുട്ടി അക്രമത്തിന് ഇരയായത്. കോളേജിലേക്ക് പോകുംവഴിയായിരുന്നു അപകടം. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ യുവാവിന് പെണ്‍കുട്ടിയോട് പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ പലവട്ടം പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി നിരസിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വയറില്‍ കുത്തിയ ശേഷമാണ് യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവാവിന്റെ ശല്ല്യമുള്ള കാര്യം പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

uy_1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top