Flash News

നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

March 20, 2019

Nirav-Modiലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ രത്‌നവ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായി. മോദിയെ ഇന്ന് തന്നെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും. നീരവ് മോദിക്കെതിരെ നേരത്തെ ബ്രിട്ടീഷ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി.

കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ നീരവ് മോദിയെ ഏത് ദിവസം വേണമെങ്കിലും അറസ്റ്റ് ചെയ്‌തേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അറസ്റ്റിനുശേഷം വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അദ്ദേഹത്തിനെതിരെ വിചാരണ തുടങ്ങാന്‍ സാധിക്കും. അല്ലാത്തപക്ഷം കോടതി ഉത്തരവിടുകയാണെങ്കില്‍ ഇന്ത്യയിലേക്ക് നാട് കടത്തുകയോ ചെയ്യാം.

ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്‌ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി സിബിഐയ്ക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോദിയും കുടുംബാംഗങ്ങളും രാജ്യം വിടുകയായിരുന്നു.

ഇന്ത്യയില്‍ നിന്നും മുങ്ങിയ നീരവ് മോദി ഒട്ടകപക്ഷിയുടെ തോല്‍ കൊണ്ടു നിര്‍മിച്ച ജാക്കറ്റ് ധരിച്ച് ലണ്ടനിലെ വീഥിയിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ ‘ടെലഗ്രാഫ്’ പുറത്തുവിട്ടിരുന്നു. ലണ്ടനില്‍ ബിനാമി പേരില്‍ നീരവ് മോദി വജ്രവ്യാപാരം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഡംബര പാര്‍പ്പിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറില്‍ വിശാലമായ അപാര്‍ട്ട്മെന്റും, സോഹോയില്‍ പുതിയ വജ്രാഭരണ ശാലയും നീരവ് മോദിക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനില്‍ ജോലി ചെയ്യാനും, ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താനും ആവശ്യമായ നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പറും നീരവ് മോദിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top