Flash News

ഇത്രകാലമായിട്ടും ഞങ്ങള്‍ക്ക് മോദിയുടെ യൂണിവേഴ്‌സിറ്റി ഡിഗ്രി കണ്ടെത്താനായില്ല; മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ വീണ്ടും ചോദ്യം ചെയ്ത് രാഹുല്‍ രംഗത്ത്

March 20, 2019

rahul-gandhi-16ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ വീണ്ടും ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ആരുടെ കയ്യിലും ഒരു തെളിവും ഇല്ലെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇംഫാല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദിച്ച് രാഹുല്‍ ഗാന്ധി എത്തിയത്.

ഇത്രകാലമായിട്ടും ഞങ്ങള്‍ക്ക് മോദിയുടെ യൂണിവേഴ്‌സിറ്റി ഡിഗ്രി കണ്ടെത്താനായില്ല. യഥാര്‍ത്ഥത്തില്‍ മോദി ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ച് ഇറങ്ങിയിട്ടുണ്ടോ എന്നതിനെ കുറിച്ച് ആര്‍ക്കും അറിയില്ല’ രാഹുല്‍ പറഞ്ഞു. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ആദ്യമായല്ല കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കുന്നത്. മോദി തന്റെ വിദ്യാഭ്യാസ യോഗ്യത വളരെ രഹസ്യമാക്കി വെച്ചിരിക്കുയാണെന്നും മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ചോദിക്കുന്നത് ഒരു കുറ്റമല്ലെന്നും 2017 ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളായിരുന്നു മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് മോദിയുടെ ബി.എ ബിരുദം സംബന്ധിച്ച വിശദ വിവരം വെബ്‌സൈറ്റില്‍ വെളിപ്പെടുത്തണമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം വിവാദമായത്. ഈ രണ്ട് വാദങ്ങളും തെറ്റാണെന്നാണ് ആരോപണം. ഇതിന് പിന്നാലെ ബി.ജെ.പി മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിട്ടിരുന്നു.

1978ലെ മാര്‍ക്ക് ലിസ്റ്റാണ് ബി.ജെ.പി നേതാക്കള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് 1979 ലേതാണ്. ബി.എ മാര്‍ക്ക് ഷീറ്റില്‍ നരേന്ദ്രകുമാര്‍ ദാമോദര്‍ദാസ് മോദി എന്നാണെങ്കില്‍ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ ഇത് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ്. മോദി എന്ന് എഴുതിയിരിക്കുന്നതുപോലും പല സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്ത രീതിയിലാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top