Flash News

ഗോവയില്‍ വിശ്വാസവോട്ട് നേടി ഡോ. പ്രമോദ് സാവന്ത് സർക്കാർ; പിന്തുണച്ചത് 20 എംഎല്‍എമാര്‍

March 20, 2019

pramod-savanthപനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പ്രമോദ് സാവന്ത് നിയമസഭയിൽ വിശ്വാസവോട്ട് നേടി. 36 അംഗ നിയമസഭയില്‍ 20 അംഗങ്ങളുടെ പിന്തുണയാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്  ലഭിച്ചത്. 21 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്നായിരുന്നു ബി.ജെ.പി അറിയിച്ചിരുന്നത്. പ്രോടെം സ്പീക്കര്‍ മൈക്കല്‍ ലോബോ വോട്ട് ചെയ്‌തില്ല. കോണ്‍ഗ്രസിന് 14 എം.എൽ.എമാരുടെ പിന്തുണ ലഭിച്ചു. എന്‍.സി.പി അംഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചു.  കോൺഗ്രസ്സിലെ ചില അംഗങ്ങള്‍ ബി.ജെ.പിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്‍.സി.പി അംഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചു.

മനോഹർ പരീക്കറുടെ മരണത്തോടെ ഉടലെടുത്ത പ്രതിസന്ധി മറികടന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അധികാരമേറ്റ  മുഖ്യമന്ത്രി പ്രമോദ് സാവന്ത്  ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത് 28 മണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു.

ആര്‍.എസ്.എസ് ബന്ധമുള്ള ഡോ. പ്രമോദ് സാവന്തിനെ നിയമസഭാ കക്ഷി നേതാവായി ബി.ജെ.പി കണ്ടെത്തിയെങ്കിലും സഖ്യകക്ഷികളും സ്വതന്ത്രരും ആദ്യം അംഗീകരിച്ചിരുന്നില്ല. ഒടുവില്‍,  നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാർട്ടിയുടെ കേന്ദ്ര അധ്യക്ഷൻ അമിത് ഷാ ഇടപെട്ട് രണ്ട് ഉപമുഖ്യമന്ത്രി പദം അംഗീകരിച്ചപ്പോഴേക്കും തിങ്കളാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. സഖ്യകക്ഷികളുടെ കത്തുമായി പ്രമോദ് സാവന്ത് രാജ്ഭവനില്‍ എത്തുന്നത് രാത്രി 12.30-ഓടെയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച  പുലര്‍ച്ചെ 2.48ന് സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി പ്രമോദ് സാവന്തും ഉപമുഖ്യമന്ത്രിമാരായി മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിലെ സുദിൻ ധാവലിക്കറും ഗോവ ഫോർവേഡ് പാർട്ടിയിലെ വിജയ് സര്‍ദേശായിയും സത്യപ്രതിജ്ഞ ചെയ്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top