Flash News

യുഎ‌ഇ ഫെഡറല്‍ കോടതിയില്‍ വനിതാ ജഡ്ജിമാര്‍

March 20, 2019

women-judge-in-uaeദുബായ്: യു.എ.ഇയിലെ ഫെഡറല്‍ കോടതിയില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ക്ക് നിയമനം. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ജഡ്ജിമാരായി നിയമിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്. ഖദീജ ഖാമിസ് ഖലീഫ അല്‍ മലാസ്, സലാമ റാഷിദ് സാലിം അല്‍ കെത്ബി എന്നിവരാണ് രാജ്യത്തെ ആദ്യ വനിതാ ജഡ്ജിമാരായത്. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലെ കോടതികളില്‍ വനിതാ ജഡ്ജിമാര്‍ നിലവിലുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഉയര്‍ന്ന നിയമ സംവിധാനമായ ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വനിത ജഡ്ജിമാരെ നിയമിക്കുന്നത്. നേരത്തെ, ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം നടപ്പിലാക്കാനും യു.എ.ഇ. തീരുമാനിച്ചിരുന്നു. പ്രധാന മേഖലകളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തുക എന്ന യു.എ.ഇയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ തീരുമാനം വരുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top