Flash News

ഹോളിവുഡ് സിനിമ ‘ഹോട്ടല്‍ മുംബൈ’ ന്യൂസിലാന്റില്‍ നിരോധിച്ചു

March 20, 2019

Hotelmumbai-820x400ദേവ് പട്ടേല്‍ നായകനായ ‘ഹോട്ടല്‍ മുംബൈ’ എന്ന സിനിമയുടെ പ്രദര്‍ശനം ന്യൂസിലാന്റില്‍ നിരോധിച്ചു. ക്രൈസ്റ്റ് ചര്‍ച്ച്, ലിന്‍വുഡ് എന്നിവിടങ്ങളില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രദര്‍ശനം നിര്‍ത്തിവച്ചത്. മുംബൈയില്‍ 2008 നവംബര്‍ എട്ടിനുണ്ടായ ഭീകരാക്രമണത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അനുപം ഖേര്‍ അടക്കം നിരവധി ബോളിവുഡ്-ഹോളിവുഡ് നടീനടന്‍മാര്‍ അഭിനയിക്കുന്നുണ്ട്.

ഭീകരാക്രമണത്തിനിടയില്‍ താജ് ഹോട്ടലിലെ താമസക്കാരെയും ജീവനക്കാരെയും രക്ഷിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടമായ ഹോട്ടല്‍ ജീവനക്കാരന്റെ വേഷമാണ് ദേവ് പട്ടേല്‍ അവതരിപ്പിക്കുന്നത്. ന്യൂസിലാന്റ്  ഹെറാള്‍ഡ് എന്ന ദിനപത്രത്തിലാണ് നിരോധനം സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്.

അനുപം ഖേറിന്റെ നേതൃത്വത്തില്‍ ന്യൂസിലാന്റില്‍ നടത്താനിരുന്ന പ്രൊമോഷന്‍ പരിപാടികള്‍ ഇതുകാരണം നിര്‍ത്തിവച്ചു. ഈ സിനിമ  ന്യൂസിലാന്റില്‍ 1,18,000 ഡോളറോളം കളക്ഷന്‍ നേടിയിരുന്നു. കളക്ഷനില്‍ ഹോളിവുഡ് ചിത്രം ക്യാപ്റ്റന്‍ മാര്‍വലിനു പിന്നിലായിരുന്നു  ഹോട്ടല്‍ മുംബൈ. ആസ്‌ട്രേലിയന്‍ സംവിധായകനായ ആന്റണി മാരാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ആമീര്‍ ഹാമര്‍, നാസനിന്‍ ബൊനയ്ദി, ടില്‍ദ കോഭം, ഹാര്‍വീ, ജേസണ്‍ ഐസക് എന്നിവരും വേഷമിടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top