Flash News

ആര്‍ഭാടം ഇങ്ങനെയും; വിവാഹ ദിവസം വധൂവരന്മാര്‍ക്ക് കറന്‍സികള്‍ കൊണ്ട് അഭിഷേകം

March 20, 2019

man1-2വിവാഹം ആര്‍ഭാടമാക്കാന്‍ കറന്‍സി നോട്ടുകള്‍ കൊണ്ട് വധൂവരന്മാര്‍ക്ക് അഭിഷേകം നടത്തിയ വാര്‍ത്തയാണ് തെലങ്കാനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ ഒരു വിവാഹ ചടങ്ങിലാണ് സംഭവം നടന്നത്. വധൂവരന്മാര്‍ക്ക് മേല്‍ ലക്ഷക്കണക്കിന് രൂപ വര്‍ഷിച്ചു കൊണ്ടാണ് ഈ വിവാഹം മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചത്. മാര്‍ച്ച്‌ പതിനേഴിനാണ് ഈ വിവാഹം നടന്നത്.

സുശാന്ത് കൊത്ത, മേഘ്‌ന ഗൌഡ എന്നിവരുടെ വിവാഹത്തിനു ബന്ധുക്കള്‍ എത്തിയത് ബാസ്‌ക്കറ്റ് നിറയെ കറന്‍സി നോട്ടുകളുമായി ആയിരുന്നു. വിവാഹ വേദിയില്‍ വച്ച്‌ ഇത് അവര്‍ വധുവിന്റെയും വരന്റെയും മേല്‍ വര്‍ഷിക്കുകയും ചെയ്തു.

സ്വകാര്യ ഐടി കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുകയാണ് വധുവായ മേഘ്‌ന. വരന്‍ സുശാന്ത് സരൂര്‍ നഗര്‍ സ്വദേശിയാണ്. ഇവരുടെ വിവാഹത്തിന്റെ വീഡിയോയിലാണ് നോട്ടു വിതറുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ വിചിത്ര വിവാഹത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top