Flash News

നടിയെ ആക്രമിച്ച കേസില്‍ ഇന്ന് വിചാരണ തുടങ്ങും; എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി, ദിലീപ് ഹാജരായേക്കില്ല

March 21, 2019

dileep-1കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം സിബിഐ കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങും. കേസിലെ മുഴുവന്‍ പ്രതികളോടും വിചാരണയ്ക്ക് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടന്‍ ദിലീപ് ഹാജരായേക്കില്ല. കേസില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ഹാജരാകും.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍പ്രകാരമാണ് ഹൈക്കോടതി കോടതി മാറ്റാന്‍ നിര്‍ദേശിച്ചത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ചാക്കിലെ പൂച്ച പുറത്തുചാടിയെന്ന് കോടതി പ്രതികരിച്ചു. മാര്‍ട്ടിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. സര്‍ക്കാരും ഈ ആവശ്യത്തെ എതിര്‍ത്തിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top