Flash News

സിപിഎം ഓഫീസില്‍ വെച്ച് പീഡനം; യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

March 21, 2019

23_7പാലക്കാട്‌: സിപിഎം ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 16ന് മണ്ണൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്. ആരോപണ വിധേയനായ യുവാവ് പാര്‍ട്ടി അനുഭാവിയാണ്. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കാന്‍ സിപിഎം ഓഫീസില്‍ എത്തിയപ്പോഴാണ് പ്രണയം നടിച്ച് പീഡനം നടത്തിയതെന്നാണ് യുവതിയുടെ പരാതി.

മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസിനോട് കുഞ്ഞിന്റെ അമ്മയായ യുവതി താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും പൊലീസ്ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോപണ വിധേയനായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

സിപിഎം പോഷക സംഘടനാ പ്രവര്‍ത്തകരായിരുന്ന തങ്ങള്‍ ചെര്‍പ്പുളശ്ശേരിയില്‍ പഠിക്കുന്ന സമയത്ത് മാഗസിന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി ഓഫീസിലെത്തുകയും അവിടെയുള്ള യുവജന സംഘടനയുടെ മുറിയില്‍ വെച്ച് യുവാവ് പീഡിപ്പിച്ചെന്നുമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. തന്നെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പീഡനത്തിന് ശേഷം ഗര്‍ഭിണിയായ യുവതി പ്രസവിക്കുകയും മാര്‍ച്ച് 16ന് മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു.

അതേസമയം ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ ബി സുഭാഷ് പറഞ്ഞു. യുവതിയ്ക്കും യുവാവിനും പാര്‍ട്ടിയുമായി കാര്യമായ ബന്ധമില്ല, അതിനാല്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സുഭാഷ് പ്രതികരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top