Flash News

ഷാജിയും വാസുവും ഇനി നേര്‍ക്കു നേര്‍ പൊരുതും; സി.പി.എമ്മിന്റെ പോരാളി ഷാജിക്ക് വെല്ലുവിളിയുമായി കോണ്‍ഗ്രസിന്റെ പോരാളി വാസു രംഗത്ത്

March 21, 2019

porali-vasuതിരുവനന്തപുരം: സി.പി.എമ്മിന്റെ സൈബര്‍ മുഖമായ പോരാളി ഷാജിക്ക് വെല്ലുവിളിയുമായി കോണ്‍ഗ്രസിന്റെ പോരാളി വാസു. അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള പോരാളി ഷാജിയെ തകര്‍ക്കാന്‍ ജനുവരിയിലാണ് പോരാളി വാസു രംഗത്തെത്തിയത്. ഇതുവരെ 25000 പേരാണ് പോരാളി വാസുവില്‍ അംഗമായിരിക്കുന്നത്.

ട്രോളുകളും എതിരാളിയുടെ പ്രസംഗത്തിനുള്ള കുറിക്കുകൊള്ളുന്ന മറുപടികളും ചരിത്രം കുത്തിപ്പൊക്കി ഓര്‍മപ്പെടുത്തലും ആവേശകരമായ പ്രസംഗങ്ങളുടെ വിഡിയോകള്‍ പോസ്റ്റ് ചെയ്യലുമെല്ലാമാണ് ഷാജിയും വാസുവും ചെയ്യുന്നത്. ചിലയിടത്തെല്ലാം ചര്‍ച്ചകളിലും ചൂടോടെ ഇടപെട്ടുകളയും. തിരഞ്ഞെടുപ്പ് അടുത്തതോടെ വിശ്രമമില്ലാത്ത ജോലിയിലാണ് ഇരുവരും.

സി.പി.എമ്മിനുവേണ്ടി നേരത്തതന്നെ രംഗത്തുള്ള തിരുവാലി സഖാക്കള്‍, കൊണ്ടോട്ടി സഖാക്കള്‍, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങി സഖാക്കള്‍, ചുവപ്പ്, വിപ്ലവം തുടങ്ങിയ വാക്കുകള്‍ ചേര്‍ത്തുള്ള പേരുകളുമായി ഒട്ടേറെ ഇടതു ഗ്രൂപ്പുകളും സൈബറിടത്തില്‍ സജീവമാണ്. അതുകൊണ്ടുതന്നെ സി.പി.എമ്മിന്റെ സൈബര്‍ പ്രചരണത്തിന് കോട്ടം വരുത്താന്‍ കോണ്‍ഗ്രസ്, ത്രിവര്‍ണ്ണം തുടങ്ങിയ പേരുകളില്‍ നിരവധി ഗ്രൂപ്പുകള്‍ സൈബറിടത്തില്‍ വ്യാപകമാകുന്നുണ്ട്.

കോണ്‍ഗ്രസ് അനുഭാവികള്‍ ആരംഭിച്ചിരിക്കുന്ന ഈ പേജുകള്‍ സൈബറിടത്തില്‍ സജീവമായി വരുന്നതേയുള്ളു. ഏതായാലും തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികള്‍ക്കായി രാപ്പകല്‍ കഷ്ടപ്പെടുകാണ് ഇരു കൂട്ടരും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top