Flash News

സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; അതിർത്തിയിൽ പാക് ഷെല്ലാക്രമണം

March 21, 2019

soporശ്രീനഗർ: സോപോറിലെ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഇതേത്തുടർന്ന് സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി ഭീകരർക്കെതിരെ തിരിച്ചടിച്ചു. രണ്ടു പ്രാവശ്യമായി ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികനും ജമ്മു കശ്മീരിലെ പൊലീസുദ്യോഗസ്ഥനും പരിക്കേറ്റു.

സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് മൂന്നു തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായാണ് സൂചന. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യം തെരച്ചിൽ നടത്തുകയാണ്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം സിആർപിഎഫ് ജവാൻമാർക്ക് നേരെ നേരിട്ട് ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്.

പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുകായും ചെയ്യുന്നുണ്ട്. നിയന്ത്രണരേഖയിലും ജമ്മു കശ്മീരിന്റെ അതിർത്തിയിലും പാകിസ്ഥാൻ തുടർച്ചയായി വെടിവയ്പും ഷെല്ലാക്രമണവും നടത്തുകയാണ്. നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.

അതേസമയം, ഇന്ത്യയില്‍ വീണ്ടും ഒരു ഭീകരാക്രമണമുണ്ടായാല്‍ പാകിസ്താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരവാദത്തിനെതിരെ പാകിസ്താന്‍ ശക്തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും യു.എസ് അധികൃതര്‍ ആവശ്യപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ ഭീകരവാദ സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ നടപടികള്‍ ശക്തമാക്കണം. ഇല്ലെങ്കില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും യു.എസ് മുന്നറിയിപ്പ് നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top