Flash News

സൗദിയിൽ നിന്ന് യുവാവിന്റെ മൃതദേഹത്തിന് പകരം എത്തിയത് യുവതിയുടെ മൃതദേഹം

March 21, 2019

rafeequeപത്തനംതിട്ട: പുരുഷന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് സ്ത്രീയുടെ മൃതദേഹം. സൗദി അറേബ്യയില്‍ അന്തരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിമൂട്ടിൽ റഫീഖിന്‍റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് ലഭിച്ചത്.

സൗദിയിലെ അബേയില്‍ ഡ്രൈവറായിരുന്ന റഫീഖ് കഴിഞ്ഞ മാസം 27-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച വൈകുന്നേരത്തോടെ സൗദി എയർലൈന്‍സ് വിമാനത്തില്‍ വന്ന മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ ബന്ധുകൾ ഏറ്റുവാങ്ങുകയും രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു.

സംസ്കാരചടങ്ങുകൾക്കായി ശവപ്പെട്ടി വ്യാഴാഴ്ച രാവിലെ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം മാറിയ വിവരം ബന്ധുകൾമനസ്സിലാക്കുന്നത് . ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചു.

ആശുപത്രിയിൽ  മൃതദേഹം എംബാം ചെയ്യുന്നതിനിടെ മാറിപ്പോയതാവാം എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ മൃതദേഹം ശുചിയാക്കി എംബാം ചെയ്യുന്നതിനായി കൊണ്ടുപോകുമ്പാഴും കുഴപ്പമില്ലായിരുന്നുവെന്ന് ഗൾഫിൽ ഒപ്പമുണ്ടായിരുന്നവർ പറയുന്നു. എംബാം ചെയ്ത് പെട്ടിയിലാക്കുമ്പോൾ മാറ്റം സംഭവിച്ചതാകാമെന്നാണ് കരുതുന്നത്.

ഈ മൃതശരീരം തിരിച്ച് സൗദിയിലേക്ക് കൊണ്ടു പോയി റഫീഖിന്‍റെ മൃതദേഹം തിരികെ എത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവണം എന്നാണ് റഫീഖിന്‍റെ  കുടുംബവും പൊലീസും പറയുന്നത്. വിദേശിയുടെ മൃതദേഹമായതിനാൽ അത് തിരിച്ചുകൊണ്ടുപോകുന്നതിന് നിയമതടസം ഏറെയാണെന്ന് പൊലീസ് പറയുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top