Flash News

”ടീച്ചറുടെ സെലക്ടീവ് വിമര്‍ശനം ജനത്തിന് മനസ്സിലാകുന്നുണ്ട്”; ശാരദക്കുട്ടിയ്ക്ക് ചുട്ടമറുപടിയുമായി കെ.കെ രമ

March 21, 2019

th_0വടകര: എഴുത്തുകാരി എസ് ശാരദക്കുട്ടിയ്ക്ക് ചുട്ട മറുപടി നല്‍കി ആര്‍എംപി നേതാവ് കെകെ രമ. ശാരദക്കുട്ടിയുടെ സെലക്ടീവ് വിമര്‍ശനം ജനത്തിന് മനസ്സിലാകുന്നുണ്ടെന്നും വളഞ്ഞു മൂക്ക് പിടിക്കാതെ പി ജയരാജനെ പിന്തുണയ്ക്കുന്നുവെന്ന് പറയാന്‍ തയ്യാറാവണമെന്നും കെകെ രമ ആവശ്യപ്പെട്ടു. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ പിന്തുണയ്ക്കാനുള്ള രമയുടെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് ശാരദക്കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് കെകെ രമ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ടീച്ചര്‍ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. രാജന്റെ ഉരുട്ടിക്കൊലയില്‍ അന്നത്തെ മന്ത്രിയായിരുന്ന കെ കരുണാകരന്റെ മകന് ഉത്തരവാദിത്തമുണ്ടെന്ന് പറയുന്നത് ഏത് നീതി ബോധത്തിന്റെ അടിസ്ഥാനത്തിലാണെന്നും രമ ചോദിച്ചു. കുടുംബത്തിലെ ഓരോരുത്തര്‍ നഷ്ടപ്പെടുന്നതിന്റെ വേദന സ്ത്രീകള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഇതുപോലുള്ള സാഹിത്യകാരന്‍മാരില്‍ നിന്നും യാതൊരു പ്രതികരണവും ഉണ്ടായി കാണാറില്ലെന്നും രമ കുറ്റപ്പെടുത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top