Flash News

ഒരു മോദി അറസ്റ്റില്‍; അടുത്തത്?; വീക്ഷണം തലക്കെട്ട് കണ്ട് ജനങ്ങള്‍ ഞെട്ടി

March 21, 2019

newsrupt_2019-03_69a2c92c-c025-4a95-a31a-003e8e350eb8_veekshanamവീക്ഷണം പത്രത്തിന്റെ തലക്കെട്ടു കണ്ട് ഇന്ന് ഞെട്ടാത്തവര്‍ ചുരുക്കമാണ്. ബിജെപി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തിലെ പ്രശ്‌നങ്ങളെ ഏറ്റവുമധികം വിമര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളില്‍ പ്രഥമസ്ഥാനമാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ടെലഗ്രാഫിന്റേത്. മികച്ച തലക്കെട്ടുകളിലൂടെയാണ് രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധ ടെലഗ്രാഫ് പിടിച്ചു പറ്റിയത്. സമാനമായ രീതിയില്‍ ഇന്നത്തെ വീക്ഷണം പത്രവും പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു മോഡി അറസ്റ്റില്‍ എന്ന തലക്കെട്ടിലാണ് സാമ്പത്തിക കുറ്റവാളി നീരവ് മോദി അറസ്റ്റിലായ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലക്കെട്ട് വായിക്കുന്നവര്‍ക്ക് ഇനിയും ഒന്നോ രണ്ടോ മോദിമാരെ അറസ്റ്റ് ചെയ്യാനുണ്ടല്ലോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് തലക്കെട്ട്.

അതിന് താഴെ അടുത്തത്? എന്ന സബ്‌ഹെഡ്‌ലൈനില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും ലളിത് മോഡിയുടേയും ചിത്രങ്ങളോടെ വിവരണവും ഉണ്ട്. റഫേല്‍ ഇടപാട് ഉള്‍പ്പെടെ പ്രതിരോധ മേഖലയിലെ ഇടപാടുകളെ മുന്‍നിര്‍ത്തിയാണ് നരേന്ദ്രമോഡിയുടെ താഴെയുള്ള വിവരണം. ഐപിഎല്‍ അഴിമതിക്കേസില്‍ കുറ്റവാളിയായ ലളിത് മോഡിയെ കുറിച്ച് അടുത്ത വിവരണം.

റഫേല്‍ ഇടപാടിനെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഴിക്കുള്ളിലാക്കും എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇത് കഴിഞ്ഞ് രണ്ട് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പേയാണ് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ തലക്കെട്ടുകൊണ്ടുള്ള ആക്രമണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top