Flash News

ഡിജിപി ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു; ചാലക്കുടിയിൽ മത്സരിക്കും

March 21, 2019

dc-Cover-2551o9lfagkiu4taj2bc72iij2-20170521224624.Mediതിരുവനന്തപുരം: സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി വാർത്തകൾ. കിഴക്കമ്പലം പഞ്ചായത്തിലെ കൂട്ടായ്മയായ ട്വന്‍റി20 മുന്നണിയുടെ സ്ഥാനാർത്ഥിയായി ചാലക്കുടി മണ്ഡലത്തിൽ നിന്നാണ് ജേക്കബ് തോമസ് മത്സരിക്കുക എന്നാണറിയുന്നത്. ഇടത് സ്ഥാനാർത്ഥി ഇന്നസെന്‍റിനെതിരെയാകും ജേക്കബ് തോമസിന്‍റെ പ്രധാന പ്രചാരണം. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് സസ്പെൻഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, അതും ഡിജിപി റാങ്കിലുള്ളയാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ജോലി രാജിവച്ചാണ് ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

കിഴക്കമ്പലം പഞ്ചായത്തിൽ ഏറെ സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്‍റി 20. പ്രാദേശിക തിരഞ്ഞെടുപ്പിൽ സീറ്റുകൾ നേടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥി ഇന്നസെന്‍റിന് വെല്ലുവിളിയുയർത്താൻ ജേക്കബ് തോമസിന് കഴിഞ്ഞേക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരായി ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് നേട്ടമായിരുന്നു. അതിനാൽ ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുത്തയാളായിരുന്നു ജേക്കബ് തോമസ്. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കുകയും ചെയ്തു. എന്നാൽ ഇ പി ജയരാജന്‍റെ ബന്ധുനിയമനക്കേസുമായി മുമ്പോട്ട് പോയതോടെ ജേക്കബ് തോമസ് സർക്കാരിന് അനഭിമതനായി.

ആദ്യം വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി. പിന്നെ തുടരെ മൂന്ന് സസ്പെൻഷനുകൾ. ഓഖി ദുരന്തത്തിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന പ്രസംഗത്തിന്‍റെ പേരിലായിരുന്നു . ആദ്യ സസ്പെൻഷൻ. രണ്ടാമത്തേത് അനുവാദമില്ലാതെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകമെഴുതിയതിന് കിട്ടി . സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്ന് മൂന്നാമതും സസ്പെൻഷനിലായി.

ജേക്കബ് തോമസിന്‍റെ ആദ്യസസ്പെൻഷൻ കഴിഞ്ഞ വർഷം ഡിസംബർ 20-നായിരുന്നു. സസ്പെൻഷൻ ഉത്തരവും അതിനുളള കാരണങ്ങളും സമയബന്ധിതമായി അറിയിക്കാത്തതുകൊണ്ട് കേന്ദ്രസർക്കാർ അത് അംഗീകരിച്ചില്ല. 2017 ഡിസംബറിൽ ഐഎംജി ഡയറക്ടറായിരിക്കുമ്പോഴായിരുന്നു മൂന്നാമത്തെ സസ്‌പെൻഷൻ. പിന്നീട് സസ്പെൻഷൻ കാലാവധി സർക്കാർ തുടർച്ചയായി നീട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top