Flash News

പാര്‍ട്ടി നേതാവായ എല്‍ കെ അദ്വാനിയെ ബഹുമാനിക്കാന്‍ കഴിയാത്ത മോദിക്ക് രാജ്യത്തെ ബഹുമാനിക്കാന്‍ എങ്ങനെ കഴിയുമെന്ന് കോണ്‍ഗ്രസ്

March 22, 2019

advani-modiന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ എല്‍.കെ അദ്വാനിയുടെ പേര് ഇല്ലാത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. എല്‍.കെ.അദ്വാനിയുടെ ഗാന്ധിനഗര്‍ സീറ്റില്‍ ഇത്തവണ അമിതാ ഷായുടെ പേരാണ് ഉള്ളത്. മുതിര്‍ന്ന നേതാവ് ലാല്‍കൃഷ്ണ അദ്വാനിയെപോലും ബഹുമാനിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ എങ്ങനെ ബഹുമാനിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ലാല്‍കൃഷ്ണ അദ്വാനിയെ മനപൂര്‍വ്വം മാര്‍ഗദര്‍ശക് മണ്ഡലത്തിലേക്ക് നീക്കി. ഇപ്പോള്‍ അദ്ദേഹത്തെ ലോക്സഭാ സീറ്റില്‍ നിന്നും നീക്കിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജിവാല ട്വിറ്ററില്‍ കുറിച്ചു. 75 വയസ്സ് കഴിഞ്ഞവരെ മത്സരിപ്പിക്കേണ്ടെന്ന് ബി.ജെ.പി നേരത്തെ നിലപാട് എടുത്തിരുന്നു. അദ്ദേഹം മത്സരിച്ചിരുന്ന ഗാന്ധി നഗര്‍ മണ്ഡലത്തില്‍ മകള്‍ പ്രതിഭക്ക് നല്‍കുമെന്ന് ബി.ജെ.പി പറഞ്ഞിരുന്നെങ്കിലും അതിനെ അദ്വാനി തന്നെ വിലക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവിനെ തഴഞ്ഞതിനെ പരിഹസിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top