Flash News

പാക് ദേശീയ ദിനാചരണ പരിപാടിയില്‍ ഇന്ത്യ പങ്കെടുക്കില്ല

March 22, 2019

pak_10ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നടക്കുന്ന പാകിസ്താന്‍ ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതിനിധികളെ അയക്കില്ല. ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ക്ഷണിച്ച പാക് നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ തീരുമാനം.

പാകിസ്ഥാന്‍ ദേശീയ ദിനം ആഘോഷിക്കുന്നത് മാര്‍ച്ച് 23നാണ്. എന്നാല്‍ ഡല്‍ഹിയിലുള്ള ഹൈക്കമ്മീഷന്റെ ചടങ്ങ് മാര്‍ച്ച് 22നാണ്. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഹുറിയത്ത് നേതാക്കളെ പരിപാടിയില്‍ ക്ഷണിച്ചതിനാല്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് ഉന്നതതല തീരുമാനം.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളയതാണ് കേന്ദ്ര നേതൃത്വത്തെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നിരീക്ഷണം.

സാധാരണയായി ഈ ചടങ്ങിലേക്ക് മന്ത്രിമാരെയാണ് പ്രതിനിധിയായി ഇന്ത്യ അയച്ചിരുന്നത്.

2015ല്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങ്, അടുത്ത വര്‍ഷങ്ങളിലായി പ്രകാശ് ജാവദേക്കര്‍, എം.ജെ അക്ബര്‍, ഗജേന്ദ്ര സിങ്ങ് ശെഖാവത്ത് എന്നിവരായിരുന്നു പാകിസ്ഥാന്റെ ദേശീയ ദിനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top