Flash News

മുനമ്പം മനുഷ്യകടത്ത്: പ്രധാന പ്രതി ഉള്‍പ്പടെ ആറുപേര്‍ പൊലീസ് കസ്റ്റഡിയില്‍

March 22, 2019

munambamചെന്നൈ: മുനമ്പം മനുഷ്യകടത്ത് കേസില്‍ പ്രധാന പ്രതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതി സെല്‍വനടക്കമുളളവരാണ് പൊലീസ് കസ്റ്റഡിയിലുളളത്. ചെന്നൈയ്ക്ക് അടുത്ത് തിരുവളളൂരില്‍ നിന്നാണ് പ്രതികളെല്ലാം പിടിയിലായത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

ഓസ്‌ട്രേലിയയ്ക്ക് പോയ ബോട്ടില്‍ തന്റെ നാല് മക്കള്‍ ഉള്ളതായി സെല്‍വന്‍ പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം. നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യകടത്ത് നടത്തിയതെന്നുമാണ് സെല്‍വന്‍ പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്റെ നേതൃത്വത്തിലാണെന്നും സെല്‍വന്‍ പറയുന്നു. പ്രതികളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.

അതിനിടെ മുനമ്പത്ത് മനുഷ്യക്കടത്തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട വിഷയമെന്നും കോടതി പറഞ്ഞു. വിദേശത്തേക്ക് കടന്നവരില്‍ നിന്ന് പണം പറ്റിയിട്ടുണ്ട്. മുനമ്പത്ത് നിന്ന് പോയവരെ എങ്ങോട്ട് കൊണ്ടുപോയെന്ന് വ്യക്തമല്ല. ബന്ധുക്കളെ ബന്ധപ്പെടാന്‍ അനുവദിക്കാത്തതിലും ദുരൂഹതയുണ്ട്. രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top