Flash News

ടൈഗ്രിസ് നദിയിലെ ബോട്ടപകടം; മരണം 92 കവിഞ്ഞു

March 22, 2019

IRAQQഇറാഖിലെ ടൈഗ്രീസ് നദിയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി. മരിച്ചവരില്‍ 12 കുട്ടികളുമുണ്ട്. ബോട്ടില്‍ 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നൂറോളം പേര്‍ നീന്തല്‍ വശമില്ലാത്തവരായിരുന്നു. 60 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇറാക്ക് ആരോഗ്യമന്ത്രാലയം വക്താവ് സയ്ഫ് അല്‍ ബദര്‍ പറഞ്ഞു.

150 പേരെങ്കിലും ബോട്ടില്‍ ഉണ്ടായിരുന്നു. ഇതില്‍ 100 പേരോളം സ്ത്രീകളും കുട്ടികളുമായിരുന്നു. മാതൃദിന പരിപാടികളോട് അനുബന്ധിച്ചാണ് ബോട്ടില്‍ ഇത്രയധികം ആളുകള്‍ കയറിയതെന്നാണ് കരുതുന്നത്.   കുര്‍ദിഷ് പുതുവത്സരദിനം ആഘോഷിക്കാന്‍ സമീപത്തെ ടൂറിസ്റ്റ് ദ്വീപായ ഉംറബായീനിലേക്കു പോയവരാണ് അപകടത്തില്‍ പെട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.  പുഴയുടെ ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് ഫെറിയില്‍ ആളുകളെ കയറ്റി നീങ്ങുമ്പോഴായിരുന്നു അപകടം.

പുഴയില്‍ വെള്ളത്തിന്റെ നിരപ്പ് കൂടുതലായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. പേര്‍ഷ്യന്‍ പുതുവര്‍ഷമായ നൗറൂസ് ആഘോഷത്തിലായിരുന്നു ആളുകള്‍. അറബ് പ്രദേശങ്ങളില്‍ മാര്‍ച്ച് 21 മാതൃദിനം ആയാണ് ആഘോഷിക്കുന്നത്.

മരിച്ച ഭൂരിഭാഗം പേരും നീന്തല്‍ വശമില്ലാത്ത വനിതകളും കുഞ്ഞുങ്ങളുമാണെന്ന് മൊസൂള്‍ സിവില്‍ ഡിഫന്‍സ് മേധാവി ഹുസാം ഖലീല്‍ അറിയിച്ചു. ദുരന്തത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി അബ്ദുള്‍ മഹ്ദി ഉത്തരവിട്ടു. മൊസൂളിലെ അണക്കെട്ട് തുറന്നുവിട്ടതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോട്ടുടമസ്ഥര്‍ അവഗണിച്ചതായി പറയപ്പെടുന്നു..

iran

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top