Flash News

ഡാളസ് മേയര്‍ തെരഞ്ഞെടുപ്പ്: ഹിലരി ക്ലിന്റന്റെ എന്‍ഡോഴ്‌സ്‌മെന്റ് റെജീന മൊണ്ടായോക്ക്

March 22, 2019 , പി.പി. ചെറിയാന്‍

MontoyaHome1ഡാളസ്: ടെക്‌സസ്സിലെ പ്രധാന സിറ്റികളിലൊന്നായ ഡാളസില്‍ മെയ് 4ന് നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റജിനാ മൊണ്ടായോക്ക്(ഞലഴശിമ ങീിീ്യേമ) ഹില്ലരി ക്ലിന്റന്റെ എന്‍ഡോഴ്‌സ്‌മെന്റ്.

ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് ഡാളസ് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്നത്. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായാണ് ഡാളസ് അറിയപ്പെടുന്നത്. പാര്‍ട്ടി അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പെങ്കിലും, ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിക്കാണ് ഇവിടെ ജയിക്കാന്‍ കഴിഞ്ഞിരുന്നത്.

മേയറായിരിക്കുന്ന മൈക്ക് റോളിംഗ് മത്സരരംഗത്തില്ലാത്തതാണ് ഇത്രയും അധികം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തെത്താന്‍ കാരണം.

Hillary-Clinton-ഒമ്പതു സ്ഥാനാര്‍ത്ഥികളില്‍ മൂന്നു പേര്‍ വനിതകളാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 2010 ലെ ടെക്‌സസ് ഹൗസ് പ്രതിനിധിയായിരുന്ന എറിക്ക് ജോണ്‍സണ്‍ ഡാളസ് സിറ്റി കൗണ്‍സില്‍ മേയറായി മത്സരിക്കുന്നും എന്ന ഒരു പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പില്‍ ഉണ്ട്. മറ്റൊരു ടെക്‌സസ് ഹൗസ് മുന്‍പ്രതിനിധി ജേയ്‌സണ്‍ വില്ലാല്‍ഭയും മേയറായി മത്സരിക്കുന്നു.

2016 ലെ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന അലിസണ്‍ കെന്നഡി, ലിന്‍ മെഴ്‌സി, റജിനാ മൊണ്ടായൊ എന്നിവര്‍ ഹില്ലരിയുടെ പിന്തുണ ലഭിച്ച റജിനായ്ക്കാണ് ഇത്തവണ സാധ്യതയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ക്ലിന്റണ്‍ ്്അഡ്മിനിസ്‌ട്രേഷന്‍, ഹെല്‍ത്ത് കെയര്‍ അറ്റോര്‍ണി, കോളേജ് പ്രൊഫസര്‍, ക്ലിന്റന്‍ ഫണ്ട് റയ്‌സര്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തനപരിചയമുള്ള റജിനാ ദീര്‍ഘകാലമായി ഡാളസ്സിലെ നിറസാന്നിധ്യമാണ്. ആല്‍ബര്‍ട്ട് ബ്ലാക്ക് സ്‌കോട്ട് ഗ്രോഗ് എന്നിവരാണ് റജിനായ്‌ക്കെതിരായ ശക്തരായ പോരാളികള്‍.

MontoyaHome3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top