Flash News

ഹൂസ്റ്റണ്‍ മെട്രോയില്‍ മലയാളി പോലീസ് ഓഫീസര്‍

March 22, 2019 , ശങ്കരന്‍കുട്ടി

Newsimg2_29007151ഹൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ മെട്രോയില്‍ പോലീസ് ഓഫീസറായി മലയാളിയായ മനോജ് കുമാര്‍ ചുമതലയേറ്റു. എറണാകുളം ജില്ലയില്‍ മുളംതുരുത്തിയില്‍ വെട്ടിക്കല്‍ ദേശത്ത് റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ പൂപ്പാറയില്‍ രാഘവന്റെയും ലീലയുടേയും മകനാണ്.

പനമ്പിള്ളി നഗര്‍ ഇളംകുളം വെസ്റ്റ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നിന്ന് ബിരുദവും കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനുശേഷം മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

ശ്രീലങ്ക, ദുബായ്, മാലിദ്വീപ് എന്നീ രാജ്യങ്ങളില്‍ സേവനമനുഷ്ടിച്ച ശേഷം 2005ലാണ് അമേരിക്കയിലെത്തിയത്. ഫീനിക്സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബി‌എ ബിരുദം നേടിയ ശേഷം ഹാരിസ് കൗണ്ടിയില്‍ ഡപ്യൂട്ടി ഷെരീഫ് ആയി നിയമനം ലഭിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ പോലീസ് അക്കാഡമിയില്‍ നിന്ന് ബെസ്റ്റ് കാഡറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി, ഹാരീസ് കൗണ്ടി, വാളര്‍ കൗണ്ടി, മോണ്ട്‌ഗോമറി കൗണ്ടി എന്നിവ ഉള്‍പ്പെടുന്ന ഹൂസ്റ്റണ്‍ മെട്രോയില്‍ പോലീസ് ഓഫീസറായി സേവനം അനുഷ്ടിക്കുന്നു.

അഛനപ്പുപ്പന്മാര്‍ പോലീസില്‍ ജോലി ചെയ്തിരുന്ന കഥകള്‍ പറയുമ്പോള്‍ മനോജ് വാചാലനാവും. ആത്മാഭിമാനം ക്ഷതപ്പെടുത്തുന്ന തരത്തിലുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ പെരുമാറ്റങ്ങള്‍, മേലുദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യങ്ങള്‍, നിരന്തരം ഏറ്റുവാങ്ങേണ്ടി വരുന്ന സ്ഥലം മാറ്റങ്ങള്‍, കസ്റ്റഡിയില്‍ വരുന്ന ആള്‍ കുറ്റക്കാരനാണോ എന്നറിയാതെ കിട്ടുന്നവരെ തൊഴിച്ചും ഇടിച്ചും, അടിച്ചും, പുലഭ്യം പറഞ്ഞും മൃതപ്രായരാക്കുന്ന പോലീസല്ല ഇവിടെയുള്ളതെന്നും, നിയമലംഘനം നടത്താതെയും മദ്യപിച്ചു വാഹനമോടിക്കാതെയും ലഹരിമരുന്നുകള്‍ ഉപയോഗിക്കാതെയും ജീവിതം നയിക്കണമെന്നും, യുവജനങ്ങള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് മനോജിന്റെ അഭിപ്രായം.

കൊടുങ്ങല്ലൂര്‍ അഴിക്കോട് കൈപ്പാപറമ്പില്‍ വീട്ടില്‍ ശ്രീനിവാസന്‍ തന്ത്രിയുടേയും ലോലിതയുടെയും മകള്‍ ഹണിയാണ് ഭാര്യ.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ മാധവനാണ് മകന്‍. ഇപ്പോള്‍ ഹൂസ്റ്റണില്‍ താമസിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top