Flash News

കോട്ടയം അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനം ‘ചോസന്‍ 300’മായി ചേര്‍ന്നു നടത്തി

March 22, 2019 , ജീമോന്‍ ജോര്‍ജ്

ktm pic editഫിലഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷനും ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ സംഘടനയായ ‘ചോസന്‍ 300 ഉം’ സംയുക്തമായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി.

കോട്ടയം അസോസിയേഷന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചത് ഏറ്റവും അഭിനന്ദനീയമാണെന്ന് ചോസന്‍ 300ന്റെ ഡയറക്ടര്‍ ബ്രയന്‍ ജെന്നിംഗ്‌സും സീനിയര്‍ വൈസ് പ്രസിഡന്റ് ഷാന്‍ഡെ മാര്‍ക്കും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇരുപത്തിനാലിലധികം രാജ്യങ്ങളിലായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ചോസന്‍ 300 ഇന്ത്യ, നൈജീരിയ, ഗയാന, സൗത്ത് ആഫ്രിക്ക, ജമൈക്ക, ലൈബീരിയ, ഉഗാണ്ട തുടങ്ങി നിരവധി രാജ്യങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമായ രീതിയില്‍ നടത്തിവരുന്നു. ഫിലഡല്‍ഫിയയില്‍ മാത്രം വര്‍ഷം തോറും ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി വരുന്നത് വളരെ ശ്രദ്ധേയമാണ്. വിവിധ ദേവാലയങ്ങളിലെ ജീവകാരുണ്യ സംഘടനകളുടെ സംഭാവനയായി നല്‍കുന്നത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കുന്നത് പ്രധാന ദൗത്യമാണ്.

ഒന്നര ദശാബ്ദത്തിലധികമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലധിഷ്ഠിതമായി പ്രവര്‍ത്തിച്ചു വരുന്ന കോട്ടയം അസോസിയേഷന്‍ മറ്റു സംഘടനകള്‍ക്ക് മാതൃകയാണ്. ഈ സംഘടന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നടത്തുകയും അതിലുപരിയായി മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തും മറ്റു സാമൂഹിക സംഘടനകളുമായി സഹകരിച്ച് വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുകയും ചെയ്തുവരുന്നതായി പ്രസിഡന്റ് ജോബി ജോര്‍ജ് പറഞ്ഞു.

ഉദാരമനസ്‌കരായ ആളുകളുടെ നേരിട്ടും അല്ലാതെയും ഉള്ള അകമഴിഞ്ഞ സഹായ സഹകരണം ഒന്നു മാത്രമാണ് തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മുഖ്യശ്രോതസ് എന്നും ഇതിനോടകം തന്നെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയും കൂടാതെ ഇപ്പോള്‍ കോട്ടയത്തിനടുത്ത് പാമ്പാടിയില്‍ ഭവന രഹിതരായ ഒരു നിര്‍ധന കുടുംബത്തിനായി കോട്ടയം അസോസിയേഷന്‍ നേരിട്ട് പുതിയ ഭവന നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും നിര്‍മ്മാണം വേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.

കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിര്‍ലോഭമായ സഹായങ്ങള്‍ പ്രദാനം ചെയ്തു വരുന്ന സാറാ ഐപ്പ് (പ്രസിഡന്റ് വിമന്‍സ് ഫോറം) നേതൃത്വത്തിലുള്ള വിമന്‍സ് ഫോറം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ എത്ര കണ്ടു പ്രശംസിച്ചാലും മതി വരില്ലായെന്നും പറഞ്ഞു.

ജയിംസ് അന്ത്രയോസ്, സാജന്‍ വര്‍ഗീസ്, ജോണ്‍ പി. വര്‍ക്കി, ജോസഫ് മാണി, സാബു ജേക്കബ്, കുര്യന്‍ രാജന്‍, ഏബ്രഹാം ജോസഫ്, മാത്യു ഐപ്പ്, ബെന്നി കൊട്ടാരത്തില്‍, സണ്ണി കിഴക്കേമുറി, രാജു കുരുവിള, സാബു പാമ്പാടി, ജോഷി കുര്യാക്കോസ്, ജേക്കബ് തോമസ്, ജോണ്‍ മാത്യു, വര്‍ക്കി പൈലോ, മാത്യു പാറക്കല്‍, സെറിന്‍ കുരുവിള, വര്‍ഗീസ് വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kottayamassociation.org

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top