Flash News

കേന്ദ്ര ബിജെപി നേതൃത്വം ‘ഡയറി’ക്കുരുക്കില്‍; 1800 കോടി രൂപയുടെ ഇടപാട്

March 22, 2019 , .

diaryന്യൂഡല്‍ഹി: ബിജെപി കേന്ദ്രനേതൃത്വത്തിനെതിരെ ഹവാല ആരോപണവുമായി കാരവന്‍ മാഗസിന്‍. മുഖ്യമന്ത്രിയാകാന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ വന്‍ തുക ബി.ജെ.പിയുടെ കേന്ദ്രനേതാക്കന്മാര്‍ക്ക് കൊടുത്തുവെന്ന് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പിന്റെ കൈയിലുള്ള യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളും മാഗസിന്‍ പുറത്ത് വിട്ടിട്ടുണ്ട്. 2009 ഡയറിയിലെ ജനുവരി 17,18 തിയതികളിലെ പേജുകളാണ് പുറത്തുവിട്ടത്.

നിതിന്‍ ഗഡ്ഗരിക്കും അരുണ്‍ ജെയ്റ്റ്‌ലിക്കും 150 കോടി രൂപ വീതം നല്‍കിയെന്നും ജഡ്ജിമാര്‍ക്ക് 250 കോടി രൂപ നല്‍കിയെന്നും സ്വന്തം കൈപ്പടയില്‍ ഡയറിയില്‍ യെദ്യൂരപ്പ എഴുതിയിട്ടുണ്ട്. ഡയറിയിലെ എല്ലാ പേജുകളിലും യെദ്യൂരപ്പയുടെ ഒപ്പുമുണ്ട്. ഗഡ്ഗരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നല്‍കിയെന്നും രാജ്‌നാഥ് സിങ്ങിന് 100 കോടി നല്‍കിയെന്നും ഡയറിയില്‍ പറയുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയതായും ഡയറിയില്‍ വ്യക്തമാക്കുന്നു.

bjp1കാരവന്‍ പുറത്തുകൊണ്ടുവന്ന ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വം മറുപടി പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ദല്‍ഹിയില്‍ വിളിച്ചുചേര്‍ന്ന വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2017 മുതൽ ആദായനികുതി വകുപ്പിന്‍റെ പക്കൽ ഈ രേഖകളുണ്ടായിരുന്നു. എന്നിട്ടും ഒരു നടപടിയും ആദായനികുതി വകുപ്പ് എടുക്കാത്തതെന്താണെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. ഈ കാലയളവിലാണ് ഇടപാടുകളെല്ലാം നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഈ ഡയറിയിലെ വസ്തുതകള്‍ ശരിയാണോ അല്ലെങ്കില്‍ കെട്ടിച്ചമച്ചതാണോയെന്ന് പറയേണ്ടത് ബിജെപി നേതൃത്വമാണ്. തെറ്റാണെങ്കില്‍ ഈ റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ധൈര്യമുണ്ടോയെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. ലോക്പാല്‍ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

bjpഅതേസമയം ബിജെപി നേതാക്കള്‍ക്കെതിരെയുള്ള ആരോപണം പച്ചക്കള്ളമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. തങ്ങള്‍ക്കെതിരെ ഉന്നയിക്കാന്‍ മറ്റൊന്നും ഇല്ലാത്തതിനാലാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ഒരു കടലാസ് ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും ഡയറിയിലെ കൈപ്പടകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഡയറിയിലെ വിശദാംശങ്ങള്‍

• ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി
• നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റിലിക്കും കൂടി 150 കോടി
• രാജ്‌നാഥ് സിങിന് 100 കോടി
• മുരളി മനോഹര്‍ ജോഷിക്കും എല്‍കെ അദ്വാനിക്കും കൂടി 50 കോടി
• ജഡ്ജിമാര്‍ക്ക് 250 കോടി
• അഭിഭാഷകര്‍ക്ക് 50 കോടി
• ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top