Flash News

“മുബൈ, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് പാക്കിസ്ഥാനിലെ ജനങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല”- സാം പിത്രോദ

March 22, 2019

dc-Cover-vu1eu7n0fqti758k7t3u4p64d4-20180430033918.Medi_ന്യൂദല്‍ഹി: എട്ട് തീവ്രവാദികള്‍ മുബൈയില്‍ വന്ന് ആക്രമണം നടത്തിയതിന് പാക്കിസ്ഥാനിലെ ജനങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനെ ആക്രമിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യ ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്”-പിത്രോദ പറഞ്ഞു.

“എനിക്ക് കുറച്ചുകൂടി കാര്യങ്ങള്‍ അറിയാനാഗ്രഹമുണ്ട്. കാരണം ഞാന്‍ ന്യൂയോര്‍ക് ടൈംസിലെയും മറ്റ് പത്രങ്ങളിലെയും റിപ്പോര്‍ട്ടുകള്‍ വായിച്ചു. നമ്മള്‍ സത്യത്തില്‍ 300പേരെ കൊന്നിട്ടുണ്ടോ? എനിക്കതറിയില്ല. ഇത് ചോദിക്കുന്നത് മൂലം ഞാന്‍ ദേശീയവാദിയല്ലാതാകുകയോ മറുപക്ഷത്തുള്ളവരുടെ കൂടെയാണെന്നോ അര്‍ത്ഥമില്ല. അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഇന്ത്യക്കാരനെന്ന നിലയില്‍ എനിക്ക് നാണക്കേടുണ്ടാക്കുന്നു.”-പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന്റെ തെളിവ് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം തീവ്രവാദത്തിന്റെ വക്താക്കള്‍ ഇങ്ങനെ മാത്രമേ പ്രതികരിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കി. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ബി.ജെ.പി. രാഷ്ട്രീയ ആയുധമാക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി പിത്രോദയെ വസതിയിലേക്ക് വിളിച്ചുവരുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top