Flash News

ഏറ്റവും വേഗത്തില്‍ വളരുന്ന വൻ സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യയും: ഐ.എം.എഫ്

March 22, 2019

economy-വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വൻ സമ്പദ് വ്യവസ്ഥകളില്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)യുടെ വിലയിരുത്തൽ. കഴിഞ്ഞ അഞ്ചുവര്‍ഷമായി രാജ്യം നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവ പോരെന്നും സാമ്പത്തിക വളര്‍ച്ച വേഗത പ്രാപിക്കണമെങ്കില്‍ ഇനിയും മാറ്റങ്ങള്‍ ആവശ്യമാണെന്നും ഐ.എം.എഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ജെറി റൈസ് പറഞ്ഞു.ഏഴ് ശതമാനം വളര്‍ച്ചയാണ് ഈ കാലയളവില്‍ ഇന്ത്യക്കുണ്ടായത്. നിരവധി പരീക്ഷണങ്ങള്‍ സര്‍ക്കാര്‍ സാമ്പത്തിക മേഖലയിൽ നടപ്പാക്കിയതിനെത്തുടർന്നാണിത്.

ഇന്ത്യയുടെ ജനസംഖ്യാ സമ്പത്ത് സാമ്പത്തിക പുരോഗതിക്ക് പ്രയോജനകരമാണ്. ഇവ പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്നും ഐ.എം.എഫ് നിര്‍ദ്ദേശിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള വിശദമായ ‘ലോക സാമ്പത്തിക അവലോകന സര്‍വേ റിപ്പോര്‍ട്ട്’ അടുത്തമാസം നടക്കുന്ന ലോകബാങ്കുമൊത്തുള്ള ഐ.എം.എഫ് കൂടിക്കാഴ്ചക്ക് മുമ്പേ പുറത്തുവിടും.

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീതാ ഗോപിനാഥ് ഐ.എം.എഫ് ചീഫ് എക്കണോമിസ്റ്റായതിനു ശേഷമുള്ള ആദ്യത്തെ റിപ്പോര്‍ട്ടാണിത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top