Flash News

പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ ചവച്ചു തുപ്പിയ ച്യൂയിംഗത്തിന് വില മുന്നേമുക്കാല്‍ കോടി!

March 22, 2019

alexലണ്ടന്‍: ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലകരുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ച പരിശീലകനാണ് അലക്‌സ് ഫെര്‍ഗൂസന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കുമ്പോള്‍ ഡഗൗട്ടില്‍ ഫെര്‍ഗൂസന്‍ ച്യൂയിംഗം ചവച്ചുകൊണ്ടാണ് നില്‍ക്കാറുളളത്. അദ്ദേഹത്തിന്റെ ഈ ച്യൂയിംഗപ്രേമം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 2013ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ എന്ന നിലയില്‍ അവസാന മത്സരത്തിനിറങ്ങിയപ്പോള്‍ ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗം ഇപ്പോള്‍ ലേലത്തില്‍ പോയിരിക്കുകയാണ്. 4,56,000 യൂറോയ്ക്കാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍ ഇത് സ്വന്തമാക്കിയിരിക്കുന്നത്. ഏതാണ്ട് മൂന്നേമുക്കാല്‍ കോടി രൂപയോളം വരും ഇത്.

വെസ്റ്റ് ബ്രോംവിച് ആല്‍ബിയോണിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണെറ്റഡ് പരിശീലകനെന്ന നിലയില്‍ അദ്ദേഹം അവസാനമായി മൈതാനത്തിറങ്ങിയത്. അന്നത്തെ പോരാട്ടം 5-5 എന്ന സ്‌കോറിന് സമനിലയില്‍ അവസാനിക്കുകയും ചെയ്തു. ആ സമയത്ത് ഫെര്‍ഗൂസന്‍ ഗ്രൗണ്ടില്‍ ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ അവശിഷ്ടം ആരാധകരിലൊരാള്‍ സ്വന്തമാക്കി നിധിപോലെ സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഈ ച്യൂയിംഗം ഇത് സ്വന്തമാക്കിയ ആള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ‘ഈബേ’ വഴി വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ മറ്റൊരു ആരാധകന്‍ വന്‍ വിലകൊടുത്ത് സ്വന്തമാക്കിയിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top