Flash News

യെദ്യൂരപ്പ ഡയറി; കോണ്‍ഗ്രസ് വ്യാജമായി നിര്‍മ്മിച്ച രേഖകളാണെന്ന് ബിജെപി

March 22, 2019

signകര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ് യദ്യൂരപ്പ ബിജെപി കേന്ദ്രനേതൃത്തിനും കേന്ദ്ര നേതാക്കള്‍ക്കും കോടികള്‍ നല്‍കി എന്ന വാര്‍ത്ത വ്യാജമാണെന്ന് ബിജെപി. കോടികള്‍ നല്‍കി എന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ അടങ്ങിയ യദ്യൂരപ്പയുടെ ഡയറി കാരവന്‍ മാസിക ആണ് പുറത്ത് വിട്ടത്. എന്നാല്‍ ആദായ നികുതി വകുപ്പിന് 2007ല്‍ ഡികെ ശിവകുമാര്‍ നല്‍കിയ ഫോട്ടോകോപ്പികള്‍ ആണ് കാരവന്‍ പുറത്ത് വിട്ടതെന്നും ഈ രേഖകള്‍ ഒര്‍ജിനലാണോ എന്ന് ശിവകുമാറിന് പോലും സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നുമാണ് ബിജെപിയുടെ വാദം. യെദ്യൂരപ്പ ജീവിതത്തില്‍ ഇത് വരെ ഡയറി എഴുതിയിട്ടില്ല എന്നും രവി ശങ്കര്‍ പ്രസാദ് പറയുന്നു. മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു ഈ കാലയളവിലാണ് ഇടപാടുകളെല്ലാം നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം യെദ്യൂരപ്പ രേഖപ്പെടുത്തി വച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് കണക്കുകള്‍ യെദ്യൂരപ്പ എഴുതി വച്ചിട്ടുള്ളത്. എല്ലാ കണക്കുകളുടേയും താഴത്ത് അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

പിന്‍കാലത്ത് ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഈ ഡയറികള്‍ പിടിച്ചെടുത്തു. എന്നാല്‍ ഇത്ര വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ ഇതിലെ വിവരങ്ങള്‍ പുറത്തു വരുന്നത്. 2017 മുതല്‍ ഈ രേഖകള്‍ ആദായനികുതി വകുപ്പിന്റെ കൈവശമുണ്ടെന്ന് കാരവാന്‍ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകള്‍ പ്രകാരം ആയിരം കോടി രൂപ ബിജെപി കേന്ദ്രകമ്മിറ്റിക്ക് യെദ്യൂരപ്പ നല്‍കിയിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രിയായി തന്നെ നിയമിക്കുന്നതിന് വേണ്ടിയാണ് യെദ്യൂരപ്പ ഇത്രയും പണം ഒഴുകിയതെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ രാജീവ് ശുക്ല ആരോപിക്കുന്നത്. ഇതിന് തെളിവായി ഡയറിയില്‍ യെദ്യൂരപ്പ ഇത് എഴുതി വച്ചതും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

വിവിധ കേസുകള്‍ കൈകാര്യം ചെയ്തതിന് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 250 കോടി നല്‍കിയെന്ന് ഡയറിയിലുണ്ട്. എന്നാല്‍ ആരൊക്കെയാണ് ഈ ജഡ്ജിമാരും അഭിഭാഷകരും എന്ന് വ്യക്തമല്ല. 2009 ജനുവരി 17 നാണ് ബിജെപി നേതാക്കള്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയ കാര്യം രേഖപ്പെടുത്തി വച്ചത്. ജനുവരി എട്ടിനാണ് ബിജെപി പാര്‍ലമെന്ററി കമ്മിറ്റിക്ക് നല്‍കിയത്.

അതേസമയം കോഴ വാങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് കാവല്‍ക്കാരന്‍ കള്ളനാണെന്ന് ഇതോടെ തെളിയുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നുണകള്‍ പ്രചരിപ്പിക്കുന്നു; യെഡ്ഡി ഡയറീസ് അടിസ്ഥാനരഹിതമെന്ന് രവിശങ്കര്‍ പ്രസാദ്

REKAന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ തള്ളി ബിജെപി. യെഡ്ഡി രേഖകളെന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട കാര്യങ്ങള്‍ വെറും നുണയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. യെദ്യൂരപ്പ തന്നെ ഇക്കാര്യം നിഷേധിച്ചതാണ്. 1800 കോടിയൊക്കെ നല്‍കിയെന്നത് നുണയാണെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിന് പറയാന്‍ ഒന്നുമില്ല. ഇത്തരം കള്ളങ്ങള്‍ അവര്‍ പ്രചരിപ്പിച്ച്‌ കൊണ്ടേയിരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

എന്തിനാണ് കോണ്‍ഗ്രസ് ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം വിളിക്കാതിരുന്നതെന്നും കേന്ദ്ര മന്ത്രി ചോദിച്ചു.അതേസമയം യെദ്യൂരപ്പയും കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിനും അവരുടെ നേതാക്കള്‍ക്കും ആശയ ദാരിദ്ര്യമാണെന്നും, അവര്‍ തനിക്കെതിരെ പുറത്തുവിട്ട ഓരോ രേഖയും വ്യാജമാണെന്നും യെദ്യൂരപ്പ പറഞ്ഞു.

അതേസമയം ബിജെപിക്കെതിരെയുള്ള ആരോപണം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടിരിക്കുന്നത്. ആദായ നികുതി വകുപ്പില്‍ ഈ രേഖ ഇപ്പോഴുമുണ്ടെന്നും എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നുമാണ് ചോദ്യം. ബിജെപി ഈ ആരോപണത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് ഒരുങ്ങുന്നത്.

നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തല്‍ രവിശങ്കര്‍ പ്രസാദിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഡികെ ശിവകുമാറിനെതിരെയുള്ള വെളിപ്പെടുത്തലാവുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് വെറും ഊഹാപോഹങ്ങളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വന്‍ തുക നല്‍കിയെന്നാണ് യെഡ്ഡി ഡയറീസില്‍ ഉള്ളത്. അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരുടെ പേരുകളും ഇതിലുണ്ട്.

യെദ്യൂരപ്പയുടെ ഡയറി: കയ്യക്ഷരവും ഒപ്പും വ്യാജമെന്ന് ബിജെപി

yadyurappaന്യൂഡല്‍ഹി: ബി എസ് യെദ്യൂരപ്പ 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തിയ ഡയറിയിലെ കയ്യക്ഷരവും ഒപ്പും വ്യാജമെന്ന് ബിജെപി. യെദ്യൂരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബിജെപി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. കോണ്‍ഗ്രസ്‌ പുറത്തുവിട്ട ഡയറി പേജില്‍ ഉള്ളത് വ്യാജമെന്നും ബിജെപി ആരോപിക്കുന്നു.

ബിജെപിക്കെതിരെ 1800 കോടിയുടെ കോഴ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ബിജെപി നേതാക്കള്‍ക്ക് യെദ്യൂരപ്പ കോടികള്‍ കൈമാറി. പണം നല്‍കിയത് മുഖ്യമന്ത്രി പദം കിട്ടാനെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജെയ്റ്റ്‍ലി, ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവര്‍ക്കെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്.

ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ 1000 കോടി നല്‍കിയെന്നാണ് ഔദ്യോഗിക ഡയറിയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഗഡ്കരിക്കും ജെയ്‍‍റ്റ‍്‍ലിക്കും 150 കോടി വീതം നല്‍കി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് യെദ്യൂരപ്പ 10 കോടി നല്‍കി . രാജ്‌നാഥ്‌ സിംഗിന് നല്‍കിയത് 100 കോടിയെന്നും ഡയറിയിലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു.

അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി നല്‍കി . ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയെന്നും യെദ്യൂരപ്പയുടെ ഡയറിയില്‍ വിശദമാക്കുന്നു. ഓരോ പേജിലും യെദ്യൂരപ്പയുടെ കയ്യൊപ്പോട് കൂടിയ ഡയറിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top