Flash News

“ശരിയായ വിദ്യാഭ്യാസം നല്‍കിയാല്‍ കശ്മീര്‍പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും”- സല്‍മാന്‍ ഖാന്‍

March 22, 2019

DSC_3050മുംബൈ: ശരിയായ വിദ്യാഭ്യാസം നല്‍കിയാല്‍ കശ്മീര്‍പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. ഫെബ്രുവരി 14-ന് പുല്‍വാമയിൽ ആക്രമണം നടത്തിയ ചാവേറിന്റെ അദ്ധ്യാപകരും ഉപദേശകരും തത്വങ്ങളുമെല്ലാം തെറ്റായിരുന്നു. ശരിയായ വിദ്യാഭ്യാസം ആ ചാവേറിന് ലഭിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും സല്‍മാന്‍ ഖാൻ പറഞ്ഞു. സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന കശ്മീര്‍ പശ്ചാത്തലത്തിലുള്ള പ്രണയകഥ പറയുന്ന ‘നോട്ട്ബുക്ക്’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

nb-1550495279വിദ്യാഭ്യാസത്തിന് താഴ്‌വരയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമോയെന്ന ചോദ്യത്തിന് വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്നും ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോയെന്നതാണ് പ്രധാനമെന്നും സല്‍മാന്‍ ഖാൻ പറഞ്ഞു.

‘നോട്ട്ബുക്ക്’ എന്ന സിനിമയിൽ പുതുമുഖങ്ങളായ സഹീര്‍ ഇക്ബാല്‍, പ്രനുതന്‍ എന്നിവര്‍ സ്‌കൂള്‍ അദ്ധ്യാപകരായി വേഷമിടുന്നു. കശ്മീരിലെ കുട്ടികള്‍ തോക്കുകള്‍ ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരുന്നതാണ് ‘നോട്ട്ബുക്കി’ന്റെ പ്രമേയം. മാര്‍ച്ച് 29-ന് സിനിമ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top