Flash News

വിപണിയിലെ ആരോഗ്യകരമായ മത്സരം തകര്‍ക്കാന്‍ ശ്രമിച്ചതിന് ഗൂഗിളിന് പിഴ 1.7 ബില്യൺ യൂറോ !

March 22, 2019

merlin_113695468_190b61a8-a6b4-4ef5-b58d-099c6922f5b2-jumboബ്രസല്‍സ്: വിപണിയിലെ ആരോഗ്യകരമായ മത്സരം തകര്‍ക്കാന്‍ ശ്രമിച്ചതിന് ഗൂഗിളിന് കനത്ത പിഴ വിധിച്ച് യൂറോപ്യന്‍ യൂണിയന്‍. 1.7 ബില്യൺ യൂറോയാണ് പിഴ വിധിച്ചത്. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 13,315 കോടിയോളം വരും. യൂണിയന്റെ ആന്റി ട്രസ്റ്റ് റെഗുലേറ്ററിയാണ് നടപടിയെടുത്തത്.

“ഓണ്‍ലൈന്‍ പരസ്യങ്ങള്‍ സ്വീകരിക്കുമ്പോള്‍ വിപണിയിലെ അവരുടെ എതിരാളികളുടെ പരസ്യം സ്വീകരിക്കില്ല” എന്ന നിബന്ധന വച്ചതിനാണ് പിഴ. എന്നാൽ പിന്നീട് പരസ്യങ്ങള്‍ സ്വീകരിക്കാമെന്ന് ഗൂഗിള്‍ അറിയിച്ചിരുന്നു. പക്ഷെ “പ്രാധാന്യം കുറവുള്ള ഇടങ്ങളില്‍ മാത്രമേ ഇവ പ്രസിദ്ധീകരിക്കുകയുള്ളൂ” എന്ന  നിബന്ധനയോടെയായിരുന്നു അത്.

ഒരു ദശകത്തോളം എതിരാളികളെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഇത്തരം നടപടികളിലൂടെ വിപണിയില്‍ അനിഷേധ്യമായ സ്ഥാനം ഗൂഗിള്‍  നേടിയെന്ന് യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തി. ഗൂഗിളിന് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പിഴയാണിത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top