Flash News

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഫിറ്റ്‌നസ് തെളിയിക്കാന്‍ ‘യോ യോ’ ടെസ്റ്റ് വേണ്ട: കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്

March 22, 2019

chennai_0ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അടുത്തിടെ ഉയര്‍ന്നു കേട്ട പേരാണ് ‘യോ യോ’ ടെസ്റ്റ്. ഫിറ്റ്‌നസ് തെളിയിക്കുന്നതിനുളള മാനദണ്ഡമായാണ് യോ യോ ടെസ്റ്റിനെ കണ്ടു വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കാന്‍ യോ യോ ടെസ്റ്റ് നിര്‍ബന്ധമാണുതാനും.  മുന്‍പ് ‘യോ യോ’ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവിന് കഴിഞ്ഞ ഇംഗ്ലീഷ് പര്യടനം നഷ്ടമായിരുന്നു.  ഇതിനെ കുറിച്ചുളള ചര്‍ച്ചകളും സജീവമായിരുന്നു.

എന്നാല്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ ‘യോ യോ’ ടെസ്റ്റിന് വലിയ പ്രാധാന്യമില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലക സംഘത്തിന്റെ നിലപാട്. കളിക്കാരുടെ ഫിറ്റ്‌നസ് അളക്കാന്‍ ഇത് ഒരു മാനദണ്ഡമല്ലെന്നാണ് സൂപ്പര്‍ കിങ്‌സ് പറയുന്നത്. ടീം കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ” ‘യോ യോ’ ടെസ്റ്റ് സി.എസ്.കെയുടെ ഫിറ്റ്‌നസ് പ്രോഗ്രാമിന്റെ ഭാഗമല്ല. കളിക്കാരെ ഞങ്ങള്‍ ആഗ്രഹിക്കുന്ന തലത്തിലെത്തിക്കാന്‍ മറ്റ് വഴികളുണ്ട്. കളിക്കാരുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ചില പ്രതീക്ഷകളുണ്ട്. ലോക നിലവാരമുളള ഫിസിയോയും ട്രെയിനറും ഞങ്ങളുടെ കൂടെയുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കാറില്ല, കാരണം ഞങ്ങള്‍ക്ക് ഇതിനെക്കാള്‍ പ്രധാനപ്പെട്ട മറ്റുകാര്യങ്ങളുണ്ട്.”- ഫ്‌ളെമിങ് വ്യക്തമാക്കി. ദേശീയ ടീമില്‍ കളിക്കുന്ന നിലവാരത്തോടെ കളിക്കാര്‍ ചെന്നൈയ്ക്ക് വേണ്ടിയും കളിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ കളിക്കാരെ ഫിറ്റ്‌നസ് ഇല്ലാത്തവരെന്ന് വിലയിരുത്തുന്നത് കാണാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top