Flash News

സുരക്ഷാകാര്യങ്ങൾക്ക് ഹൈടെക് ബസ്സുമായി ഡല്‍ഹി പൊലീസ്

March 22, 2019

bus_12അടിയന്തിര സാഹചര്യങ്ങളില്‍ വിവരങ്ങള്‍ കൈമാറുന്നതില്‍ തടസങ്ങള്‍ നേരിടാതിരിക്കാന്‍ ഹൈ-ടെക് ബസ് സ്വന്തമാക്കി ഡല്‍ഹി പൊലീസ്. തീവ്രവാദി ആക്രമണങ്ങളില്‍ കമ്യൂണിക്കേഷന്‍ ബന്ധങ്ങള്‍ തകരാറിലായാല്‍ സുരക്ഷാസേനകളുടെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നത്തിന് പരിഹാരമായാണ് ഡല്‍ഹി പൊലീസ് ഹൈടെക് ബസ് തയ്യാറാക്കിയിരിക്കുന്നത്. സിഎന്‍ജി ഇന്ധനമാക്കുന്ന ബസിന് ഏകദേശം 3.7 കോടി രൂപ വിലയുണ്ട്.

‘മൊബൈല്‍ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റ’ര്‍ എന്ന് പേരിട്ടിരിക്കുന്ന ബസില്‍ അത്യാധുനിക സംവിധാനങ്ങളുടെ സഹായത്താലാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. കോണ്‍ഫറന്‍സ് റൂം, ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ സിസ്റ്റം, വോയ്‌സ് ലോഗര്‍, വയര്‍ലെസ് റേഡിയോ ഓപ്പറേറ്റര്‍ കണ്‍സോള്‍, സിസിടിവി സര്‍വൈലൻസ് ഇന്‍പുട്ട്, നെറ്റ്‌വര്‍ക്ക് വീഡിയോ റെക്കോര്‍ഡര്‍, 4ജി റേഡിയോ കോണ്‍ഫറന്‍സ് റൂം തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാം ഈ ബസിലുണ്ട്. കൂടാതെ ലോങ് റേഞ്ച് ക്യാമറകളും നൈറ്റ് വിഷന്‍ ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ ആസ്ഥാനമായുളള കമ്പനിയാണ് ബസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കമ്യൂണിക്കേഷനും നിരീക്ഷണങ്ങള്‍ക്കും ആവശ്യമായ ഉപകരണങ്ങളെല്ലാമുളള ഈ ബസ് വിവിഐപികളുടെ സുരക്ഷയ്ക്ക് വേണ്ടിയും അവശ്യസന്ദര്‍ഭങ്ങളില്‍ തടസമില്ലാതെയുളള ആശയവിനിമയത്തിനും ഉപയോഗിക്കാമെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top