Flash News

അമ്മയും മകളും നിയന്ത്രിക്കുന്ന ഡെല്‍റ്റാ ബോയിംഗ് 757 വിമാനം !!

March 22, 2019

08f52a401a9dfb23a7f73c6e059ef3ecസമസ്ത മേഖലകളിലും സ്ത്രീ പ്രാധിനിധ്യം നിലനില്‍ക്കേ അമേരിക്കയിലെ ഒരമ്മയും മകളും ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്കെല്ലാം പ്രചോദനമായിരിക്കുകയാണ്. രണ്ടുപേരും പൈലറ്റുമാരാണെന്നതാണ് ഇവരുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഈ അമ്മയെയും മകളെയും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ ബോയിംഗ് 757 വിമാനമാണ് ആകാശത്തെ സഹപ്രവര്‍ത്തകരായി അമ്മ വെൻഡിയും മകൾ കെല്ലി റെക്‌സണും നിയന്ത്രിച്ചത്. അമ്മ പൈലറ്റും മകൾ ഫസ്റ്റ് ഓഫീസറുമായിരുന്നു. ലോസ് ആഞ്ചലസില്‍ നിന്നും അറ്റ്‌ലാന്റയിലേക്കും ജോര്‍ജിയയിലേക്കുമാണ് ഈ അമ്മയും മകളും വിമാനം പറത്തിയത്. കെല്ലി റെക്‌സന്റെ സഹോദരിയും പൈലറ്റാണ്.

പൈലറ്റും എംബ്രി-റിഡില്‍ ഏറോനോട്ടിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ജോണ്‍ ആര്‍. വാട്രറ്റാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ട്വിറ്ററില്‍ വൈറലായ ചിത്രത്തിന് 41,000 ലൈക്കും 16,000 റീ ട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.

ലോകത്ത് പൈലറ്റുമാരായി പ്രവര്‍ത്തിക്കുന്നത് വളരെക്കുറച്ച് വനിതകള്‍ മാത്രമാണ്. അതില്‍ തന്നെ അമ്മയും മകളും പൈലറ്റുമാരായി ഒരുമിച്ച് ജോലിചെയ്യുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പൈലറ്റാകാന്‍ കൊതിക്കുന്ന വനിതകള്‍ക്ക് ആത്മവിശ്വാസം പകരുന്ന സംഭവമാണിത്.

11337532-0-image-a-68_1553282182774


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top