Flash News

ഫ്രറ്റേണിറ്റി ട്രൈബല്‍ ഓഫീസ് ബഹുജന മാര്‍ച്ച് ശനിയാഴ്ച

March 22, 2019 , ഫ്രറ്റേണിറ്റി മലപ്പുറം

IMG-20190320-WA0072

മലപ്പുറം : നിലമ്പൂര്‍ എം.ആര്‍.എസ് സ്കൂളിലെ ആദിവാസി വിദ്യാര്‍ഥി സതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കുക, വിദ്യാർഥികള്‍ സ്കൂള്‍ അധ്യാപകര്‍ക്കെതിരെ ഉന്നയിച്ച ലൈംഗിക ചൂഷണ ആരോപണങ്ങള്‍ അന്വേഷിക്കുക, സ്കൂളിലെ അക്കാദമിക് – ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സര്‍ക്കാര്‍ ഫണ്ടുകളുടെ വിനിയോഗം സുതാര്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നിലമ്പൂര്‍ ട്രൈബല്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍, സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്, ആദിവാസി നേതാക്കളായ ചിത്ര, അനില്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.ഐ അബ്ദുല്‍ റഷീദ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും.

സ്കൂള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും മരണപ്പെട്ട സതീഷിന്റെ കുടുംബവും പരിപാടിയില്‍ സംബന്ധിക്കും.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top