Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡിവിഷന്‍ വെള്ളിയാറില്‍ സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക തിന്ന് പിടിയാന ചരിഞ്ഞ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം   ****    IAPC ANNOUNCES NEW NATIONAL EXECUTIVE COMMITTEE President : Dr.S.S.Lal, Exec.Vice President: Annie J Koshy, General Secretary: Biju Chacko   ****    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ പ്രതിഷേധവും കല്ലേറും; പകുതി ദഹിപ്പിച്ച മൃതദേഹവുമായി കുടുംബം സ്ഥലം വിട്ടു   ****    ഇന്ത്യന്‍ എംബസ്സികളിലെ വെല്‍ഫെയര്‍ ഫണ്ട് പ്രവാസികള്‍ക്കു അര്‍ഹതപ്പെട്ടത്: ടി.പി. ശ്രീനിവാസന്‍   ****   

മാപ്പ് കേരളത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മം ഏപ്രില്‍ 4-ന് റാന്നിയില്‍

March 22, 2019 , ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലികള്‍കൊണ്ട് ജനമനസ്സുകളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന ഫിലാഡെല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (MAP) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ശോഭയാര്‍ന്ന ഏടുകളിലേക്ക് ഇതാ ഒരു സുവര്‍ണ്ണ നിമിഷം കൂടി കടന്നുവരുന്നു .

2108 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന അനു സ്കറിയായുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ കമ്മറ്റിയില്‍ എടുത്ത തീരുമാനപ്രകാരം, കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ച് നല്‍കുക എന്ന വാഗ്ദാനം ഇതാ അതിന്റെ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്നു .

പ്രളയക്കെടുതി നാശം വിതച്ച റാന്നിയിലെ 2 ഭവന രഹിതര്‍ക്ക് മാപ്പ് നിര്‍മ്മിച്ച് നല്‍കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മ്മം 2019 ഏപ്രില്‍ 04 ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് റാന്നിയില്‍വച്ചു വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. കേരള രാഷ്ട്രീയസാമൂഹികസാംസ്കാരികകലാ രംഗങ്ങളിലെ പ്രമുഖര്‍ ഈ ധന്യനിമിഷങ്ങളില്‍ പങ്കാളികളാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ചെറിയാന്‍ കോശി (പ്രസിഡന്‍റ്) : 201 286 9169 , യോഹന്നാന്‍ ശങ്കരത്തില്‍ (ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍) : 944 761 4941 , അനു സ്കറിയാ (ചാരിറ്റി ചെയര്‍മാന്‍) : 267 496 2443 .

Newsimg1_69034331


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top