Flash News

പൊരുതി തോറ്റ് സ്വയം വിരമിച്ചു; ഡിജിപി ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക്

March 22, 2019

jacob-thomasതിരുവനന്തപുരം: വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിന്റെ അപ്രീതി സമ്പാദിച്ച ഡി.ജി.പി ജേക്കബ് തോമസ് സര്‍‌വ്വീസില്‍ നിന്ന് സ്വയം വിരമിച്ചു. ചാലക്കുടിയില്‍ കിഴക്കമ്പലം 2020 സ്ഥാനാര്‍ത്ഥിയായി ചാലക്കുടി മത്സരിച്ചേക്കുമെന്ന് സൂചന. സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയത്. 33 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് ജേക്കബ് തോമസ് വിരമിക്കുന്നത്.

1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. 2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും അദ്ദേഹം രാജിക്കത്ത് നല്‍കിക്കഴിഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥിയാകുന്ന വിഷയത്തില്‍ പൂര്‍ണമായ സ്ഥിരീകരണം ഇപ്പോഴും അദ്ദേഹം നല്‍കിയിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചിരുന്നു. പിന്നീട് ചില തീരുമാനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് അദ്ദേഹം നീങ്ങിയിരുന്നു.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുന്നത്. തുടര്‍ന്ന് സര്‍ക്കാരിനെതിരെ പുസ്തകമെഴുതിയെന്ന പേരില്‍ സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ജനകീയ കൂട്ടായ്മ ‘ട്വന്റി 20’ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എം.ഡി.യും ട്വന്റി 20 ചീഫ് കോഓര്‍ഡിനേറ്ററുമായ സാബു എം. ജേക്കബ് സ്ഥാനാര്‍ഥിയാവാനാണ് സാധ്യതയെന്നായിരുന്നു പുറത്തു വന്ന വാര്‍ത്ത. ഞായറാഴ്ച കിഴക്കമ്പലത്തു ചേര്‍ന്ന ട്വന്റി 20 പ്രവര്‍ത്തക കണ്‍വെന്‍ഷനിലായിരുന്നു മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. അതിന് പിന്നാലെയാണ് ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത വരുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top