Flash News

ജസ്നയുടെ തിരോധാനത്തിന് ഇന്നേക്ക് ഒരു വര്‍ഷം; മാതാപിതാക്കള്‍ ഇപ്പോഴും പ്രതീക്ഷയില്‍

March 22, 2019

Jesnaപത്തനംതിട്ട: 2018 മാര്‍ച്ച് 22-ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെങ്കിലും മകളുടെ മടങ്ങിവരവും പ്രതീക്ഷിച്ച് പിതാവ് ജെയിംസും സഹോദരനും സഹോദരിയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. മാറി മാറി പൊലീസ് സംഘങ്ങള്‍ അന്വേഷിച്ചിട്ടും ജസ്‌ന എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22-ന് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് പോയത്. പിന്നീട് ഇതുവരെ യാതൊരു വിവരം ലഭിച്ചിട്ടില്ല.

ജസ്നയെ കാണാതായി പത്തു ദിവസങ്ങള്‍ക്കു ശേഷമാണ് അന്വേഷണത്തിന് തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചത്. കുടക്, ബംഗലൂരു എന്നിവടങ്ങളിലേക്ക് അന്വേഷണം വ്യാപിപിച്ചെങ്കിലും ഫലം ഉണ്ടായില്ല. ലക്ഷക്കണക്കിന് മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ജസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു.

dc-Cover-tp297hn8k7e7l0qnb0cv5v0b27-20180626023841.Mediബംഗളൂരുവിലെ വിമാനത്താവളത്തിലും മെട്രോയിലും ജസ്‌നയെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചെങ്കിലും കേസ് എങ്ങുമെത്തിയില്ല. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല.

പിന്നീട് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനാല്‍ ജസ്നയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് കുടുംബം. കാണാതായ ഒരാള്‍ക്ക് വേണ്ടി ഇത്രയും വിപുലമായ അന്വേഷണം നടത്തിയിട്ടും ഫലം കാണാതെ ഇരുട്ടില്‍ തപ്പുകയാണ് ഇപ്പോഴും പോലീസ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top