Flash News

തൃശ്ശൂരില്‍ ബിഡിജെഎസ് മത്സരിക്കും; പത്തനംതിട്ടയുമായി തൃശ്ശൂരിന് ബന്ധമില്ല: തുഷാര്‍

March 23, 2019

tusharതിരുവനന്തപുരം: തൃശ്ശൂരില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍ തൃശ്ശൂരില്‍ താന്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ തന്നെ മത്സരിക്കണമെന്ന്  മോദിയും അമിത് ഷായും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഖ്യാപനത്തിന് പാര്‍ട്ടി യോഗം ചേര്‍ന്ന് നടപടിക്രമം പൂര്‍ത്തിയാക്കണമെന്നും തുഷാര്‍ അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ ബിജെപി ഏറ്റെടുക്കില്ല. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് തൃശ്ശൂര്‍ സീറ്റുമായി ബന്ധമില്ലെന്നും തുഷാര്‍ വ്യക്തമാക്കി.

അതേ സമയം പത്തനംതിട്ടയില്‍ തര്‍ക്കങ്ങളില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കേന്ദ്ര തീരുമാനം എന്തായാലും അത് അംഗീകരിക്കും. പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം മാറാത്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി.എസ് ശ്രീധരന്‍പിള്ളയെ ഒഴിവാക്കി കെ.സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുമെന്നായിരുന്നു സൂചന. നീളുകയാണ്.

തുഷാര്‍ ആദ്യം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യപിക്കണമെന്നാണ് ബിജെപി പറഞ്ഞിരുന്നത്. ഒരു പക്ഷേ തുഷാര്‍ അവസാന നിമിഷം പിന്മാറിയാല്‍ തൃശ്ശൂര്‍ ബിജെപി ഏറ്റെടുത്ത് സുരേന്ദ്രന്  നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. തുഷാര്‍ പിന്മാറിയാല്‍ ശ്രീധരന്‍പിള്ള വീണ്ടും വന്നേക്കാം. ശ്രീധരന്‍പിള്ളയും സുരേന്ദ്രനുമില്ലാതെ മൂന്നാമതൊരാള്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹവുമുണ്ട്. പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കുന്നുവെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ബിജെപി അത് നിഷേധിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top