Flash News

ഞങ്ങളിപ്പോഴും കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് പ്രയാറും കുര്യനും

March 23, 2019

pj_1തിരുവനന്തപുരം: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനും കോൺഗ്രസ്സ് നേതാവ് പി.ജെ.കുര്യനും.  പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകില്ലെന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പ്രയാര്‍ പറഞ്ഞു. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണത്തെ പി.ജെ കുര്യനും തള്ളി. ഇതിലും വലിയ ഓഫറുകൾ വന്നിട്ട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രചാരണത്തിന് പിന്നിൽ ചില കോൺഗ്രസ്സ് സുഹൃത്തുക്കൾക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും പി.ജെ കുര്യൻ പറഞ്ഞു.

പത്തനംതിട്ടയില്‍ ഇതുവരെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ച് മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രയാര്‍ ഗോപാലകൃഷ്ണനോ, പി ജെ കുര്യനോ മത്സരിച്ചേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top