Flash News

മുട്ട കബാബ് (അടുക്കള)

March 23, 2019

egg-kabab

ആവശ്യമുള്ള ചേരുവകള്‍

മുട്ട – 3
ഫ്രഷ് ക്രീം – 2 ടീസ്പൂണ്‍
തൈര് – 2 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
ജീരക പൊടി – 1/2 ടീസ്പൂണ്‍
പുതിന ഇല – 1 ടീസ്പൂണ്‍
മല്ലി ഇല – 1 ടീസ്പൂണ്‍
മൈദ – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

– രണ്ടു മുട്ട പുഴുങ്ങിയ ശേഷം തോട് പൊട്ടിച്ചു രണ്ടായി മുറിച്ചു വയ്ക്കുക.
– ഫ്രഷ് ക്രീം, തൈര്, ഗരം മസാല, ജീരക പൊടി, പുതിന ഇല, മല്ലി ഇല, മൈദ, ഉപ്പു എന്നിവ യോജിപ്പിക്കുക.
– ഈ മിശ്രിതം മുട്ടയുടെ മുകളില്‍ പുരട്ടുക.
– ബാക്കിയുള്ള ഒരു മുട്ട ഉപ്പു ചേര്‍ത്ത് അടിച്ചു പതപ്പിക്കുക.
– ഒരു പാന്‍ വെച്ച് ചൂടായ ശേഷം എണ്ണ ഒഴിക്കുക.
– മുട്ടയുടെ മഞ്ഞ വശം മുകളിലേക്ക് വരുന്ന രീതിയില്‍ പാനില്‍ ഇടുക.
– അടിച്ചു വച്ചിരിക്കുന്ന മുട്ട ഇതിനു മുകളിലൂടെ ഒഴിക്കുക.
– ഈ വശം വെന്ത ശേഷം തിരിച്ചു ഇട്ടു ബാക്കി മുട്ട ഒഴിക്കുക.
– മൊരിഞ്ഞ ശേഷം അടുപ്പില്‍ നിന്നും മാറ്റി ചൂടോടെ ഉപയോഗിക്കുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top